അണ്‍എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കുന്ന നികുതിഭാരം പിന്‍വലിക്കുക
സര്‍ക്കാര്‍ സഹായം സ്വീകരിക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കും വിധം പുതിയ നികുതി ഭാരം ചുമത്തിയ സര്‍ക്കാര്‍ നടപടിയി ല്‍ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി. മിതമായ ഫീസ് നിരക്കില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ അനുമതിയോടെ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളെ നികുതി ഒഴിവാക്കിയും നിയമങ്ങള്‍ ലളിതമാക്കിയും സഹായിക്കേണ്ടതിന് പകരം ഭാരിച്ച നികുതി ചുമത്തിയും പുതിയ നിയമക്കുരുക്കുകള്‍ സൃഷ്ടിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്ന് യോഗം വിലയിരുത്തി. അസ്മി വൈസ് ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊടക് അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, പി കെ മുഹമ്മദ് ഹാജി, അബ്ദു റഹീം ചുഴലി, അഡ്വ. നാസര്‍ കാളമ്പാറ, മജീദ് പറവണ്ണ, എ.ഡി മുഹമ്മദ് പി.പി, ഒ.കെ.എം.കുട്ടി ഉമരി പങ്കെടുത്തു.