സഹിഷ്ണുതയുടെ സംസ്‌കാരമാണ് ഇസ്‌ലാമിന്റെ വഴി: സയ്യിദ് ജിഫ്‌രി തങ്ങള്‍
സിദ്ധാപുരം:

സിദ്ധാപുരം: സഹിഷുണതയുടെ സംസ്‌കാരമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് ജിഫ്‌രി തങ്ങള്‍ പറഞ്ഞു. പ്രവാചക മാതൃകയെ പിന്തുടര്‍ന്ന് ജീവിക്കണം. പ്രവാചകര്‍ നയിച്ച പ്രബോധനത്തിന് തുടര്‍ച്ചയുണ്ടാക്കണം. പണ്ഡിതന്‍മാര്‍ കൂടുതല്‍ ഉര്‍ജ്വലതയോടെ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി രംഗത്തിറങ്ങണം. പൂര്‍വികര്‍ കൈമാറി തന്ന ഇസ്‌ലാമിനെ സംരക്ഷിക്കാന്‍ അതത് കാലത്തെ പണ്ഡിതന്മാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമസ്ത രാജ്യത്ത് നടപ്പാക്കുന്നത്. സമസ്തയുടെ നിലപാടുകളെന്നും പ്രസ്‌കതമാണ്. കൃത്യമായ ആസൂത്രണങ്ങളോടെയാണ് സമസ്തയും വിവിധ ഘടകങ്ങളും പദ്ധികള്‍ നടപ്പാക്കുന്നത്. വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും കൃത്യമായി തന്നെ സമസ്ത പ്രതിരോധിച്ചുനിര്‍ത്തിയുട്ടുണ്ടെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.