Sunni Afkaar Weekly

Pages

Search

Search Previous Issue

പട്ടിക്കാട്:

ജാമിഅ: പുതിയ അധ്യയന വര്‍ഷത്തിനാരംഭം കുറിച്ചു
പട്ടിക്കാട്:

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 2023-24 അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅഃ പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍ സ്വഹീഹുല്‍ ബുഖാരിയിലെ ആദ്യഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓതികൊടുത്തു കൊണ്ടാണ് ക്ലാസുകള്‍ക്ക് ആരംഭം കുറിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് നടത്തുന്ന ജാമിഅ കേരളത്തിലെ പ്രഥമ മതബിരുദ കലാലയമാണ്. 60 വര്‍ഷം പിന്നിടുന്ന സ്ഥാപനത്തില്‍നിന്ന് പതിനായിരത്തോളം മത പണ്ഡിതര്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി കഴിഞ്ഞു. 2324 അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മുഖ്തസര്‍, മുത്വവല്‍ വിഭാഗത്തിലേക്കായി 630 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അസ്‌കര്‍ അലി ഫൈസി പട്ടിക്കാട്, അലവി ഫൈസി കൊളപ്പറമ്പ്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, മുജ്തബ ഫൈസി ആനക്കര, അഷ്‌റഫ് ഫൈസി എന്നിവര്‍സംബന്ധിച്ചു.

Other Post