സമസ്ത ആദര്‍ശ സമ്മേളന പതിപ്പ് പ്രകാശനം ചെയ്തു
മലപ്പുറം:
സുന്നി അഫ്കാര്‍ ദൈ്വവാരികയുടെ സമസ്ത ആദര്‍ശ സമ്മേളന പതിപ്പ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 2023 ജനുവരി എട്ടിന് കോഴിക്കോട് നടന്ന സമസ്ത ആദര്‍ശ സമ്മേളനത്തിലെ പതിനിഞ്ചോളം പ്രഭാഷണങ്ങളുടെ ലിഖിത സമാഹാരമാണ് പതിപ്പ്. ചടങ്ങില്‍ സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസകുട്ടി ഹസ്‌റത്ത്, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി. ഉമര്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.