പൂര്‍വീകര്‍ കാണിച്ചുതന്ന മഹിത സ്റ്റോറിയെ സമൂഹത്തിലെത്തിക്കണം: ബഷീറലി ശിഹാബ് തങ്ങള്‍
പ്രവാചകര്‍ പഠിപ്പിച്ച ആശയങ്ങളെ പ്രചരിപ്പിക്കുകയാണ് സമസ്തയുടെ മഹത്വത്തിന് കാരണമെന്നും ലോക ജനതക്കുമുന്നില്‍ എന്നും മാതൃക തീര്‍ത്ത സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതി എല്ലാവരും ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഹിഷ്ണുതയാണ് ഇസ്‌ലാം, സമസ്തയാണ് വഴി എന്ന പ്രമേയത്തില്‍ യുണിറ്റ് ഭാരവാഹികള്‍, ജില്ലാ, മണ്ഡലം, പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് സുന്നി യുവജനസംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മെയ് 24ന് പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ജാഗരണാ യാത്രക്ക് സ്വീകരണവും പരിപാടിയുടെ പൈലറ്റ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. താനൂരില്‍ നടന്ന ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് സംഗമം ആരംഭിച്ചത്. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരെ വഴിയില്‍ തടഞ്ഞ നടപടിയില്‍ സംഗമം പ്രതിഷേധം രേഖപ്പെടുത്തി. വിവിധ മണ്ഡലങ്ങളെ പ്രതീനിധീകരിച്ച് അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്(മലപ്പുറം) ഇസ്മാഈല്‍ ഫൈസി കിടങ്ങയം(വേങ്ങര) അബ്ദുല്‍ മജീദ് ദാരിമി വളരാട് (മഞ്ചേരി) മുനീര്‍ മാസ്റ്റര്‍ മുതുവല്ലൂര്‍(കൊണ്ടോട്ടി) ശറഫുദ്ദീന്‍ എടവണ്ണ (ഏറനാട്) അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി (നിലമ്പൂര്‍) ഖാസിം കണ്ണത്ത് (വണ്ടൂര്‍) ശമീര്‍ ഫൈസി ഒടമല (പെരിന്തല്‍മണ്ണ) ശറഫുദ്ദീന്‍ മാസ്റ്റര്‍(മങ്കട) ചര്‍ച്ചയില്‍ പങ്കെടുത്തു.