ശിഹാബ് തങ്ങള്‍ ഓര്‍മ ദിനത്തില്‍ എസ്.വൈ.എസ് അനുസ്മരണ സംഗമം നടത്തി
ശിഹാബ് തങ്ങള്‍ ഓര്‍മ ദിനത്തില്‍ എസ്.വൈ.എസ് വെസ്റ്റ് ജില്ലാ കമ്മിറ്റി അനുസ്മരണ സംഗമം നടത്തി.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാലാം ചരമ വാര്‍ഷിക ദിനത്തില്‍ വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ നടന്ന അനുസ്മരണ സംഗമം ജില്ലാ ജനറല്‍ സെക്രട്ടരി സയ്യിദ് കെ.കെ.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ മീഡിയ സെല്‍ ചെയര്‍മാന്‍ സയ്യിദ് പി.എം ഹുസൈന്‍ ജിഫ് രി തങ്ങള്‍ അധ്യക്ഷനായി. മണ്ഡലം മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് വി.ടി.എസ് പൂക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.ജില്ലാ ജോ. സെക്രട്ടരി വി.കെ ഹാറൂന്‍ റശീദ് ആമുഖ ‘ാഷണം നടത്തി. ഡോ.കെ.എം.എസ് ജലീല്‍ തങ്ങള്‍, സി.പി അബൂബക്കര്‍ ഫൈസി, പൂന്തല ഇസ്മയില്‍ ഹാജി, ടി.പി ഇസ്മയില്‍ ഹുദവി,സയ്യിദ് ശാക്കിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ, ഒ സലീം, സി.പി സിദ്ദീഖ് ഹാജി, പി.പി ബാവ ഹാജി, തറമ്മല്‍ സിദ്ദീഖ് ഹാജി, ശിഹാബ് മലയില്‍, മുഹമ്മദ് കുട്ടി ഫൈസി കാവപ്പുര എന്നിവര്‍ സംസാരിച്ചു.