ഹൈദരലി തങ്ങള്‍; സാമൂഹിക പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ചു: സാദിഖലി ശിഹാബ് തങ്ങള്‍
.jpg)
സാമൂഹ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും വെളിച്ചം വിതറിയ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ജീവിത മാതൃക എക്കാലത്തും സ്മരിക്കപ്പെടുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, സാമൂഹ്യ, വൈജ്ഞാനിക പുരോഗതിക്കും കേരളീയ പൊതു സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ജീവിത മാതകയായിരുന്നു അദ്ദേഹത്തിന്റേത്. സുന്നി യുവജനസംഘത്തെ ജനകീയമാക്കുന്നതില്‍ നീണ്ടകാലെത്ത സേവനമാണ് ഹൈദറലി തങ്ങള്‍ നിര്‍വ്വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമത്തില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മലയമ്മ അബൂബക്കര്‍ ബാഖവി, എ.എം പരീത് എറണാകുളം, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സലീം എടക്കര, നിസാര്‍ പറമ്പന്‍, കാടാമ്പുഴ മൂസ ഹാജി, മുസ്തഫ അശ്‌റഫി കക്കുപ്പടി, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, കെ.എ നാസര്‍ മൗലവി വയനാട്, അബ്ദുല്ല കുണ്ടറ, അഡ്വ. ഇബ്‌റാഹീം കുട്ടി പത്തനംതിട്ട, പി.എസ്. സുബൈര്‍ തൊടുപുഴ, ഹംസ ഹാജി കാസര്‍ഗോഡ്, എം.ഐ അശ്‌റഫ് ഫൈസി കുടക്, ഹസന്‍ ആലംകോട്, കെ. മുഹമ്മദ് കുട്ടി ഹസനി സംബബന്ധിച്ചു.