ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടാകണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22 കേന്ദ്രങ്ങളിലായി നടന്ന രാഷ്ട്രരക്ഷാസംഗത്തിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി . എസ് .വൈ. എസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. കെ. എസ് തങ്ങള്‍ ആമുഖ ഭാഷണം നടത്തി. എസ് .വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ പ്രമേയ പ്രഭാഷണം നടത്തി. കെ. പി. എ മജീദ് എം.എല്‍.എ മുഖ്യാതിഥിയായി. മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബ് , മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. യു.കെ അഭിലാഷ്, പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ , എസ്.കെ.ജെ.എം ജില്ലാ പ്രസിഡണ്ട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍,സ്വാഗതസംഘം കണ്‍വീനര്‍ നാലകത്ത് കുഞ്ഞി പോക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.