ടേക്ക് ഓഫ്-23 എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ സമാപിച്ചു ശുദ്ധിയുള്ള മനസ്സും പ്രവര്‍ത്തനവും സമൂഹത്തിന് ദിശാബോധം നല്‍കി-അബ്ബാസലി ശിഹാബ് തങ്ങള്‍
സമൂഹത്തിന് ദിശാബോധം നല്‍കുന്നത് ശുദ്ധിയുള്ള മനസ്സും പ്രവര്‍ത്തനവുമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുസമൂഹം വഴിതെറ്റാതിരിക്കണമെന്നത് പ്രബോധകന്റെ ചിന്തയായിരിക്കണം. നമ്മുടെ കര്‍മങ്ങള്‍ക്ക് സ്വീകാര്യത വരുന്നത് ഹൃദയത്തിന്റെ ശുദ്ധി നോക്കിയാണെന്നും തങ്ങള്‍ പറഞ്ഞു. സുന്നി യുവജനസംഘം മലപ്പും ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി മുഖ്യപ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന എസ്.വൈ.എസ്, വഴി വെളിച്ചം എന്നീ വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വൈസ് പ്രസിഡന്റ് കെ. റഹ്മാന്‍ ഫൈസി കാവനൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള കര്‍മ്മ പദ്ധതി വിഷന്‍മിഷന്‍ സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് സമര്‍പ്പിച്ചു. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം കണക്കും സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമാപന സന്ദേശം നല്‍കി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, എം സുല്‍ഫിക്കര്‍ അരീക്കോട് പ്രസംഗിച്ചു. കാലിക വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച നടന്നു.