മജ്‌ലിസുന്നൂര്‍ അംഗീകാരപത്രം വിതരണം തുടങ്ങി

കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ സദസ്സുകളില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് അപേക്ഷിച്ചിട്ടുള്ള സദസ്സുകള്‍ക്കുള്ള അംഗീകാര പത്രം വിതരണം തുടങ്ങി. യൂണിറ്റ് എസ്.വൈ.എസിന്റെ ശുപാര്‍ശയോടെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകളാണ് അംഗീകരിച്ച് വരുന്നത്. മജ്‌ലിസുന്നൂര്‍ പിറവി ദിനത്തില്‍ അംഗീകാര പത്രത്തിന്റെ വിതരണോദ്ഘാടനം എസ്. വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറം മണ്ഡലം മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് മാനു തങ്ങള്‍ വെള്ളൂരിന് നല്‍കി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനീധീകരിച്ച് ശാഹിദ് യമാനി മുണ്ടക്കല്‍ (കൊണ്ടോട്ടി), അബ്ദുറഹീം മുസ് ലിയാര്‍ (വേങ്ങര), സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ (മലപ്പുറം), സൈതലവി ഫൈസി മീനാര്‍കുഴി (മങ്കട), ശറഫുദ്ദീന്‍ തങ്ങള്‍ തൂത (പെരിന്തല്‍മണ്ണ), മുഹമ്മദ് ഹനീഫ് അശ്‌റഫി (മഞ്ചേരി), യൂസുഫ് അന്‍വരി കരുവാരക്കുണ്ട്(വണ്ടൂര്‍) എന്നിവര്‍ അംഗീകാരം പത്രം ഏറ്റുവാങ്ങി.