സമസ്തക്ക് കരുത്തുപകരല്‍ കാലഘട്ടത്തിന്റെ ആവശ്യം: ഇബ്‌റാഹീം ഫൈസി പേരാല്‍
ഒരു നൂറ്റാണ്ടായി കേരളീയ മുസ്‌ലിങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തക്ക് കരുത്ത് പകരല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ ആവശ്യപ്പെട്ടു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി നയിക്കുന്ന ജാഗരണ യാത്രയുടെ സ്വീകരണപ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ നേതാക്കള്‍ മേഖലകളിലൂടെ നടത്തുന്ന പര്യടനത്തിന്റെ കല്‍പ്പറ്റ മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമസ്തക്ക് മുമ്പിലുള്ള വെല്ലുവിളികള്‍ പുതിയതല്ലെന്നും എല്ലാ കാലത്തും വ്യത്യസ്തമായ കാറ്റും കോളും നേരിടേണ്ടി വന്ന പ്രസ്ഥാനമാണിതെന്നുംഎല്ലാ ഓളങ്ങളേയും തിരമാലകളേയും വകഞ്ഞു മാറ്റി സമസ്ത യാത്ര ചെയ്തത് കൊണ്ടാണ് ഇവിടെയെത്തിയതെന്നും വര്‍ത്തമാന കാലത്തെ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ മേഖല മീറ്റില്‍ മേഖലയില്‍ പ്രസിഡന്റ് വി.കെ. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. അലി കെ. വയനാട്, പി.സി ഉമര്‍ മൗലവി എന്നിവര്‍ വിഷയാവതരണവും ടി.കെ അബൂബക്കര്‍ മൗലവി പദ്ധതി അവതരണവും നടത്തി. ഇസ്മായില്‍ മൗലവി, മനാഫ് പിണങ്ങോട്, ഹംസ വട്ടക്കാരി, അബ്ബാസ് മൗലവി നെടുംഗോട്, എം എ റാഫി മൗലവി പ്രസംദിച്ചു. മേപ്പാടി റിപ്പണ്‍ മേഖലാ കമ്മിറ്റികള്‍ സംയുക്തമായി മേപ്പാടിയില്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ട്രീറ്റ് സുന്നി യുവജനസംഘം ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റിപ്പണ്‍ മേഖലാ പ്രസിഡന്റ് അബൂബക്കര്‍ റഹ്മാനി അധ്യക്ഷതവഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. സി.കെ ശംസുദ്ദീന്‍ റഹ്മാനി, എ.കെ സുലൈമാന്‍ മൗലവി, മുസ്തഫ ഫൈസി, എ.കെ അലി മാസ്റ്റര്‍, നൗഷാദ് മുബാറക്ക് മുസ്തഫ ഹാജി, സൈനുദ്ദീന്‍ വടുവന്‍ചാല്‍, അബ്ദുല്‍ മജീദ് ബാഖവി, അഷ്‌റഫ് മൗലവി വടുവഞ്ചാല്‍ പ്രസംഗിച്ചു. പടിഞ്ഞാറത്തറ മേഖലയില്‍ നടന്ന സംഗമം മേഖലാ പ്രസിഡന്റ് സാജിദ് ബാഖവിയുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി. സുബൈര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ശൗക്കത്തലി മൗലവി വെള്ളമുണ്ട, പി.സി ഉമര്‍ മൗലവി എന്നിവര്‍ വിഷയമവതരിപ്പിച്ചു. ടി.കെ. അബൂബക്കര്‍ മൗലവി, കെ. നാസര്‍ മൗലവി, മൗലവി, ഉവൈസ് ദാരിമി, റാഷിദ് ദാരിമി വാളാട്,അബ്ദുല്ല മാനിയില്‍, വൈശ്യന്‍ അബ്ദുല്ല മൗലവി, അബ്ദുല്ല പേരാല്‍ പ്രസംഗിച്ചു.