Sunni Afkaar Weekly

Pages

Search

Search Previous Issue

സര്‍ക്കാര്‍ ഹാജിമാര്‍ക്ക് നല്‍കിയിരുന്ന റിയാല്‍ സംവിധാനം പുനഃസ്ഥാപിക്കണം-എസ്.വൈ.എസ്

മലപ്പുറം:
സര്‍ക്കാര്‍ ഹാജിമാര്‍ക്ക് നല്‍കിയിരുന്ന റിയാല്‍ സംവിധാനം  പുനഃസ്ഥാപിക്കണം-എസ്.വൈ.എസ്

കേന്ദ്ര ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്ക് നല്‍കി വരുന്ന 2100 സൗദി റിയാല്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന് എസ്.വൈ.എസ് ടീംനെറ്റ് പ്രവര്‍ത്തക ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹാജിമാര്‍ സൗദിയില്‍ ചെലവിന് പണമില്ലാത്തതിനാല്‍ പ്രയാസപ്പെടരുത് എന്ന ഉദ്ദേശത്തോടെയും റിയാല്‍ എക്‌സ്‌ചേഞ്ച് വിപണിണിയില്‍ നിന്ന് കുറഞ്ഞ റേറ്റില്‍ ടെന്‍ഡര്‍ വഴി തുക ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തുക കുറച്ചു എന്നു വരുത്തിത്തീര്‍ക്കാനുള്ള ഈ ശ്രമം ഉപേക്ഷിക്കണമെന്നും നിലവിലെ അവസ്ഥ തുടര്‍ന്നെങ്കില്‍ മാത്രമേ ഹാജിമാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള നിത്യചെലവുകള്‍ സൗദിയില്‍ നിര്‍വഹിക്കാന്‍ കഴിയൂ എന്നും യോഗം ചുണ്ടിക്കാട്ടി. റിയാല്‍ ആവശ്യമുള്ള ഹാജിമാര്‍ ഉയര്‍ന്ന നിരക്കില്‍ ഇത് വാങ്ങേണ്ടി വരും എന്നു മാത്രല്ല പലരും റിയാല്‍ കൈവശം കരുതാതെ സൗദിയില്‍ പ്രയാസമനുഭവിക്കുകയും ചെയ്യും. മുമ്പത്തെ പോലെ ടെന്‍ഡര്‍ വഴി ഹാജിമാര്‍ക്ക് റിയാല്‍ ലഭ്യമാക്കാന്‍ കേരള ഹജ്ജ് കമ്മിറ്റിയും സര്‍ക്കാറും കേന്ദ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, ടീം നെറ്റ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട് പ്രസംഗിച്ചു.

Other Post