എസ് വൈ എസ് എഴുപതാം വാര്‍ഷികത്തിലേക്ക് റെഡി ടു സബ്ഈന്‍ കാമ്പയിന് ഉജ്ജ്വല തുടക്കം

സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി നീങ്ങുന്ന യൗവനത്തെ ശക്തിപ്പെടുത്താനും ഭാവി തലമുറയുടെ ഉന്നമനത്തിന് ക്രിയാത്മക പദ്ധതികളാവിഷ്‌കരിച്ച് നടപ്പില്‍ വരുത്താനും സുന്നി യുവജനസംഘം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം പറഞ്ഞു. സുന്നി യുവജനസംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റെഡി ടൂ സബ്ഈന്‍ കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീം നെറ്റ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷനായി.. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. ‘സംഘടന, കാലികം, മുന്നേറ്റം’ വിഷയം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പദ്ധതി അവതരണം നടത്തി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സി. അബ്ദുല്ല മൗലവി, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, സുല്‍ഫിക്കര്‍ അരീക്കോട് പ്രസംഗിച്ചു. 2023-24 വര്‍ഷത്തില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്നായി സംഘടനയുടെ യുണിറ്റ്, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം ഘടകങ്ങള്‍ സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ തല വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍ സംഗമത്തില്‍ സംബന്ധിച്ചു.