തേഞ്ഞിപ്പലം:
സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 99 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് 2023 സെപ്തംബര്‍ മാസത്തില്‍ 27,90,500 രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 31 പേര്‍ക്ക് 5,67,000 രൂപയും ‘വനനിര്‍മാണാര്‍ത്ഥം 15 പേര്‍ക്ക് 2,52,500 രൂപയും വിധവാ സഹായമായി 2 പേര്‍ക്ക് 30,000 രൂപയും കിണര്‍ കുഴിക്കുന്നതിന് 3 പേര്‍ക്ക് 30,000 രൂപയും, ചികിത്സാ സഹായമായി 4 പേര്‍ക്ക് 56,000 രൂപയും അടിയന്തിര സഹായമായി 5 പേര്‍ക്ക് 85,000 രൂപയും പ്രസവസഹായമായി 35 പേര്‍ക്ക് 1,75,000 രൂപയും, നികാഹ് സഹായമായി 4 പേര്‍ക്ക് 20,000 രൂപയും കൂടി മൊത്തം 27,90,500 രൂപയാണ് സഹായമായി നല്‍കിയത്. മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍, ഹുസൈന്‍ കുട്ടി മൗലവി, ബിന്‍യാമീന്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.