Sunni Afkaar Weekly

Pages

Search

Search Previous Issue

സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും

കോഴിക്കോട്:
 സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍  നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ‘ാഗമായുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. നൂറാം വാര്‍ഷിക ഉപഹാരമായി ആയിരം പേജ് ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ ശതാബ്ദി ഗ്രന്ഥവും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 100 പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ദേശീയതലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാ‘്യാസ കേന്ദ്രവും നൂറാം വാര്‍ഷിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എം.വി ഇസ്്മായില്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ സൈതാലിക്കുട്ടി മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, പി.വി അബ്ദുസ്സലാം ദാരിമി സംസാരിച്ചു.

Other Post