മതേതരത്വത്തിന് കാവല്‍ നില്‍ക്കുമെന്ന് പ്രതിജഞയെടുത്ത് എസ്.വൈ.എസ് രാഷ്ട്ര രക്ഷാസംഗമം

ഇന്ത്യയെ ഇന്ത്യയായി നിലനിറുത്താന്‍ മതേരത്വത്തിന് കാവല്‍ നില്‍ക്കുമെന്ന് പ്രതിജഞയെടുത്ത് എസ്.വൈ.എസ്. രാഷ്ട്ര രക്ഷാ സംഗമം ശ്രദ്ധേയമായി. രാജ്യത്തെ ഒരു പ്രത്യേക മതത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാചയപ്പെടുത്തുമെന്നും മതേതരത്വത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും സംഗമം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനത്തില്‍ മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ നാസര്‍ മൗലവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.ഐ.ടി യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു ബേബി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി അയ്യൂബ്,സംഘാടക സമിതി ചെയര്‍മാന്‍ കണക്കയില്‍ മുഹമ്മദ് ഹാജി, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന സെക്രട്ടറി മുജീബ് ഫൈസി കമ്പളക്കാട്, സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹീം ഫൈസി വാളാട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഹാരിസ് ബനാന നന്ദിയും പറഞ്ഞു.