കല്‍പ്പറ്റ

സമസ്തയുടെ സംഘടനാ മേഖലയിലൂടെ സമുദായത്തിനും സമൂഹത്തിനും പിണങ്ങോട് അബൂബക്കര്‍ സാഹിബ് ചെയ്ത സേവനങ്ങള്‍ കാലങ്ങള്‍ക്ക് മായ്ക്കാനാവാത്ത വിധം മഹത്തരമായിരുന്നുവെന്ന് സമസ്ത മാനേജ്‌മെന്റ്അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ടി.ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ രണ്ടാം ആണ്ട് ദിനത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറര്‍ കെ.സി.കെ. തങ്ങള്‍ താഴെത്തൂര്‍ അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. അന്‍വര്‍, ജാസര്‍ പാലക്കല്‍, വി.കെ. അബ്ദുറഹ്മാന്‍ ദാരിമി, സിദ്ദീഖ് പിണങ്ങോട് ഹാരിസ് ഫൈസി, അബ്ബാസ്, ഫൈസി, നൗഷാദ് ദാരിമി, പനന്തറ മുഹമ്മദ്, അബ്ബാസ് മൗലവി, മനാഫ് പിണങ്ങോട്, സയ്യിദ് അസ്‌ലം തങ്ങള്‍, നാസര്‍ പചൂരാന്‍, റഊഫ് മണ്ണില്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി പുനത്തില്‍, ഹാരിസ് മൗലവി, ശുഐബ് യമാനി എം. മുഹമ്മദലി മടക്കിമല സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ. നാസര്‍ മൗലവി സ്വാഗതവും ഹംസ യു.പി നന്ദിയും പറഞ്ഞു.