കേരളത്തില്‍ ധാര്‍മിക മുന്നേറ്റം സാധ്യമാക്കിയത് മദ്‌റസാപ്രസ്ഥാനം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മദ്‌റസപ്രസ്ഥാനമാണ് കേരളത്തില്‍ ധാര്‍മിക സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കിയതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ബി സ്മാര്‍ട്ട് ലീഡേഴ്‌സ് അകാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മറ്റൊരിടത്തും ഇല്ലാത്തവിധം ലക്ഷകണക്കിനു വിദ്യാര്‍ഥികള്‍ക്ക് മുടങ്ങാതെ മതവിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന സംവിധാനമാണ് കേരളത്തിലുള്ളത്. സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് കുറ്റമറ്റ രീതിയിലാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഇതിനുപിന്നില്‍ പൂര്‍വ്വസൂരികളായ മഹത്തുക്കളുടെ ഒരുപാട് പ്രയത്‌നങ്ങളുണ്ട്. മതഭൗതിക സമന്വയ വിദ്യാഭ്യാസ ആദ്യമായി പരിചയപ്പെടുത്തിയതും സമസ്തയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എം.എം.എ ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് സയ്യിദ് കെ.പി.പി തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എംകുട്ടി എടക്കുളം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കര്‍മ്മരേഖ പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട കര്‍മ്മ രേഖ ഏറ്റുവാങ്ങി.കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ഹമീദ് മേല്‍മുറി,അഡ്വ. അബ്ദുനാസര്‍ കാളമ്പാറ എന്നിവര്‍ ക്ലാസെടുത്തു. സയ്യിദ് സാബിഖലി ശിഹാബ്തങ്ങള്‍, ഡോ.എന്‍. എ.എം അബ്ദുല്‍ഖാദര്‍, അബ്ദുല്ലമാസ്റ്റര്‍ കൊട്ടപ്പുറം, എ.പി.പി തങ്ങള്‍ കോഴിക്കോട്, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, കെ.പി കോയ കോഴിക്കോട്, റശീദ് കൊല്ലം, സിയാദ് ചെമ്പറക്കി, മുഹമ്മദ് ബിന്‍ ആദം, എന്‍.ടി.സി മജീദ്, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി 450 റെയ്ഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.