എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ ടേക്ക് ഓഫ് കൗണ്‍സില്‍ മീറ്റ് സമാപിച്ചു

എസ്.വൈ.എസ് വെസ്റ്റ് ജില്ലാ ടേക്ക് ഓഫ് കൗണ്‍സില്‍ മീറ്റ് സമാപിച്ചു. പൂക്കിപ്പറമ്പ് എ.എം. ഐ.എ കോളേജില്‍ പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടരി സയ്യിദ് കെ.കെ.എസ് തങ്ങള്‍ ആമുഖഭാഷണം നടത്തി.അബ്ദുല്‍ ഖാദര്‍ ഖാസിമി നേരത്തെ പതാക കയര്‍ത്തി. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന എസ്.വൈ.എസ് എന്ന വിഷയം ഓണംപിള്ളി മുഹമ്മദ് ഫൈസി, സംഘടന കാലികം മുന്നേറ്റം എന്ന വിഷയം എം.ടി അബൂബക്കര്‍ ദാരിമി, കര്‍മപഥം അബ്ദുറഹീം ചുഴലി എന്നിവര്‍ അവതരിപ്പിച്ചു. സയ്യിദ് കെ.എന്‍.സി തങ്ങള്‍, എ അശ്‌റഫ് മുസ് ലിയാര്‍ എന്നിവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ.എം കുട്ടി എടക്കുളം ഉറവ്, മവദ്ദ ഉംറ കണക്കും, നാലകത്ത് കുഞ്ഞിപ്പോക്കര്‍ മുസാഅദ കണക്കും, വി.കെ ഹാറൂന്‍ റശീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഹസീബ് ഫൈസി സംഘടനാ കണക്കും, സി.കെ ഹിദായത്തുല്ലാഹ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കാടാമ്പുഴ മൂസ ഹാജി, കെ.കെ.എം ശാഫി മാസ്റ്റര്‍, കെ.വി മുസ്തഫ ദാരിമി, നൂഹ് കരിങ്കപ്പാറ, മജീദ് ഫൈസി പൊന്നാനി, ശഹീര്‍ അന്‍വരി പുറങ്ങ് ,റശീദ് ഫൈസി പൂക്കരത്തറ, എം.വി ഇസ്മയില്‍ മുസ് ലിയാര്‍, അബ്ദുല്‍ വാഹിദ് മുസ് ലിയാര്‍ അത്തിപ്പറ്റ, കെ.വി അലി മുസ്‌ലിയാര്‍ ഇന്ത്യനൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.