എസ്.വൈ.എസ് ആമില മീറ്റും മജ്‌ലിസുന്നൂറും പ്രൗഡമായി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച ആമില മീറ്റും മജ്‌ലിസുന്നൂറും പ്രൗഡമായി. അറഫയില്‍ വിളംബരം ചെയ്യപ്പെട്ട സമ്പൂര്‍ണ ഇസ്‌ലാമിന്റെ സംരക്ഷണമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്ത് നിര്‍വ്വഹിച്ച് വരുന്നതെന്നും സമസ്തയുടെ രൂപികരണവും പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നില്ലെങ്കില്‍ യഥാര്‍ത്ഥ മതത്തിന്റെ വിശ്വാസവും ആചാരവും ഇന്ന് കേരളീയര്‍ക്ക് അന്യമാവുമായിരുന്നുവെന്നും സമസ്തയുടെ സാന്ന്യദ്ധ്യം കൊണ്ടാണ് കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന പുരോഗതികളെല്ലാം കൈവരിച്ചതെന്നും സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ ട്രഷറര്‍ കെ.സി.കെ. തങ്ങള്‍ താഴെത്തൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂറിന് അബൂബക്കര്‍ റഹ്മാനിയും പ്രാര്‍ത്ഥനക്ക് സമസ്ത ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാടും നേതൃത്വം നല്‍കി. സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു മജ്‌ലിസുന്നൂര്‍ ജില്ലാ ചെയര്‍മാന്‍ എ.കെ. സുലൈമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ്. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ നൂറില്‍ നിലാവിലെ സമസ്ത ആമില റഈസ് മുജീബ് ഫൈസി കമ്പളക്കാട് ‘അറഫ നല്‍കുന്ന മാനവിക സന്ദേശം എന്നീ വിഷയങ്ങള്‍ അവതിരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ. നാസര്‍ മൗലവി മടക്കിമല സമാപന സന്ദേശം നല്‍കി ഇ പി മുഹമ്മദലി ഹാജി,സിദ്ദീഖ് പിണങ്ങോട്, കുഞ്ഞമ്മദ് കൈതക്കല്‍,വി കെ അബ്ദുറഹ്മാന്‍ മൗലവി, അബ്ബാസ് മൗലവി,കുണ്ടാല അബ്ദുല്ല മൗലവി, സി എച്ച് അഷ്‌റഫ് പനമരം, എടപ്പാറ കുഞ്ഞമ്മദ് ഹാജി, എം സി ഉമര്‍ മൗലവി, അബ്ദുസമദ് പാണ്ടിക്കടവ്,അന്‍വര്‍ ഇടിയം വയല്‍, നൗഷാദ് മേപ്പാടി മുഹമ്മദലി മാങ്കേറ്റിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ആമില ജില്ലാ കണ്‍വീനര്‍ ടി കെ അബൂബക്കര്‍ മൗലവി സ്വാഗതവും മജ്‌ലിസുന്നൂര്‍ ജില്ലാ കണ്‍വീനര്‍ ഹാരിസ് ബനാന നന്ദിയും പറഞ്ഞു.