ഹരിയാന, മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കണം: സുന്നി മഹല്ല് ഫെഡറേഷന്
ഹരിയാനയില്‍ വി.എച്ച്.പി നടത്തിയ വര്‍ഗീയാക്രമണത്തില്‍ ഗുരുഗ്രാമിലെ അഞ്ചുമന്‍ മസ്ജിദ് അഗ്നിക്കിരയാക്കുകയും മസ്ജിദ് ഇമാമിനേയും രണ്ട് ഹോം ഗാര്‍ഡുകളടക്കം നാല് പേരെ കൊലപ്പെടുത്തുകയും ചെയ്ത നടപടിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികരിച്ച് വരുന്ന മണിപ്പൂര്‍ കലാപം അവസാനിപ്പിക്കണമെന്നും എസ്.എം. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതര സൗഹൃദ പാരമ്പര്യം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണെന്നും പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സുപ്രഭാതം വാര്‍ഷിക കാമ്പയിന് വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. ഈയ്യിടെ വിടപറഞ്ഞ എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലിയെ യോഗം അനുസ്മരിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷതവഹിച്ച യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും ബദറുദ്ദീന്‍ അഞ്ചല്‍ നന്ദിയുംപറഞ്ഞു. നാസര്‍ ഫൈസി കൂടത്തായി, കെ.എ ശരീഫ് കുട്ടി ഹാജി, നാസര്‍ മാമൂലയില്‍, പി.കെ മുഹമ്മദലി ബാഖവി, പി.എ അബ്ദുല്‍ കരീം, എ.പി.പി കുഞ്ഞഹമ്മദ്, എം.എച്ച് മഹമൂദ് ഹാജി, എ.കെ ആലിപ്പറമ്പ്, സി.ഇ.ഒ വീരാന്‍ കുട്ടി മാസ്റ്റര്‍, സി.എം അബ്ദുല്‍ കരീം, ഉമര്‍ ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.