കല്‍പ്പറ്റ

വിശുദ്ധറമളാന്‍ സൃഷ്ടാവായ അല്ലാഹുവിനോടും സൃഷ്ടികളായ സമൂഹത്തോടുമുളള കടപ്പാടുകള്‍ നിറവേറ്റാന്‍ വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്‌ലിയാര്‍. സുന്നി യുവജനസംഘം റമളാന്‍ കാമ്പയിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷതവഹിച്ചു. എസ്. മുഹമ്മദ് ദാരിമി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റമളാന്‍ കാരുണ്യം, സംസ്‌കരണം, മോചനം എന്ന പ്രമേയത്തില്‍ കെ മുഹമ്മദ് കുട്ടി ഹസനി പ്രഭാഷണം നടത്തി. വി കെ. അബ്ദുറഹ്മാന്‍ ദാരിമി, സി.കെ ഷംസുദ്ദീന്‍ റഹ്മാനി, ഇ.പി. മുഹമ്മദലി, മുജീബ് ഫൈസി കമ്പളക്കാട്, എ.കെ. സുലൈമാന്‍ മൗലവി, ഹസൈനാര്‍ വെളെരി, ഉമര്‍ ഹാജി നീരിട്ടാടി, സാജിദ് ബാഖവി, സി.എച്ച് അഷ്‌റഫ്, എടപ്പാറ കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ മജീദ് ബാഖവി മേപ്പാടി,ഉമര്‍ നിസാമി, കുഞ്ഞിമുഹമ്മദ് കരടിപ്പാറ, അന്‍വര്‍ ഇടിയം വയല്‍, അബ്ബാസ് മൗലവി കല്‍പ്പറ്റ, ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി മണിച്ചിറ, ഹുസൈന്‍ മൗലവി പൊഴുതന, ഇ മുഹമ്മദ് കുപ്പാടി, സിദ്ദീഖ് തലപ്പുഴ, സുലൈമാന്‍ വിളമ്പുകണ്ടം, അഫ്‌സല്‍ യമാനി, കുഞ്ഞി മുഹമ്മദ് ദാരിമി, റഷീദ് പനമരം റഹ്മാനി,അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ഹാരിസ് ബനാന, വി.കെ അബ്ദുറഹ്മാന്‍ മൗലവി സംസാരിച്ചു. കെ.എ നാസര്‍ മൗലവി സ്വാഗതവും എ കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.