Sunni Afkaar Weekly

Pages

Search

Search Previous Issue

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ് സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം നാട്ടില്‍ ശ്രദ്ധേയമായ തുടക്കം

തിരുപ്പൂര്‍ (തമിഴ്‌നാട്):
 സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ് സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം നാട്ടില്‍ ശ്രദ്ധേയമായ തുടക്കം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പാക്കുന്ന സമസ്ത വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ പറങ്കിപേട്ട് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ജാമിഅ: കലിമ: ത്വയ്യിബ: അറബിക് കോളേജിന് പുറമെ തമിഴ്‌നാടിന്റെ മധ്യഭാഗവും പ്രധാന നഗരവുമായ തിരുപ്പൂരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ സ്ഥാപിക്കുന്ന അറബിക് കോളേജുകളുടെ ശിലാസ്ഥാപനവും തിരുപ്പൂരില്‍ പുതുതായി നിര്‍മ്മിച്ച മദ്‌റസ കെട്ടിടത്തിന്റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഹംസ ഹാജി മൂന്നിയൂര്‍, മഹല്ല് പ്രസിഡന്‌റ് ഖാജാ ഹുസയിന്‍, മുനീര്‍ ഹാജി, മൊയ്തീന്‍ ഹാജി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍റശീദ് കോയമ്പത്തൂര്‍, ഉവൈസ് തിരുപ്പൂര്‍, സൈദ് നാട്ടുകല്‍, പി. ഹംസ പോണ്ടിച്ചേരി, നാസര്‍ മൗലവി കോയമ്പത്തൂര്‍, റശീദ് പൊള്ളാച്ചി, അബ്ദുറഹിമന്‍ മാണിയൂര്‍, ജലീല്‍ തൃച്ചി, യൂനുസ് ഹാജി, അബ്ദുലഗഫൂര്‍, സത്താര്‍ മക്കരപ്പറമ്പ്, തുടങ്ങിയവര്‍ സംസാരിച്ചു. ജാമിഅ:കലിമ: ത്വയ്യിബ പ്രിന്‍സിപ്പാള്‍ സൈനുല്‍ആബിദ് മളാഹിരി സ്വാഗതവും മുഫത്തിശ് ഇ.വി ഖാജാ ദാരിമി നന്ദിയും പറഞ്ഞു.

Other Post