എസ്.വൈ.എസ്. ജാഗരണ യാത്രക്ക് കുടകില്‍ തുടക്കമായി

സഹിഷ്ണുതയാണ് ഇസ്‌ലാം സമസ്തയാണ് വഴി എന്ന പ്രമേയവുമായി സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജാഗരണ യാത്രക്ക് കുടകില്‍ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. കുടക് ജില്ലാ പ്രസിഡന്റ് സി.പി.എം. ബശീര്‍ ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയും ജാഥാഉപനായകനുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആദര്‍ശം, നിലപാട് എന്ന വിഷയത്തിലും സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ജനാധിപത്യം മതേതരത്വം എന്ന വിഷയത്തിലും ജാഥ അസി. ഡയറക്ടര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആത്മീയം, പ്രാസ്ഥാനികം എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. എ.കെ. അബ്ദുല്‍ ബാഖി ആഭിമുഖം പ്രഭാഷണം നടത്തി. എസ്.വൈ.എസ്. കുടക് ജില്ലാ ജനറല്‍ സെക്രട്ടറി എം.വൈ. അശ്‌റഫ് ഫൈസി, സെക്രട്ടറി ഉമര്‍ ഫൈസി സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മറുപടി പ്രസംഗം നടത്തി. പ്രവര്‍ത്തകര്‍ സംഘടനാ രംഗത്ത് സജീവമയി ഇടപെടണമെന്നും സമസ്തക്ക് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ എ.എം. പരീത് എറണകാളും, ജാഥാ കോ-ഓഡിനേറ്റര്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അസി. കോ-ഓഡിനേറ്റര്‍ സലീം എടക്കര, ജാഥാ അംഗങ്ങളായ കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, സി.കെ.കെ. മാണിയൂര്‍, നിസാര്‍ പറമ്പന്‍, ഹസ്ന്‍ ആലങ്കോട്, വാണിയമ്പലം കുഞ്ഞിമോന്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞിപ്പു, ഇസ്മാഈല്‍ ഹാജി, ലത്തീഫ് ഹാജി, നാസര്‍ മൗലവി, മുഹമ്മദ്കുട്ടി ഹസനി, വൈ.എം. ഉമര്‍ ഫൈസി, റഊഫ് ഹാജി, മുസ്തഫ ഹാജി, എ.സി ഉസ്മാന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു.