പൂക്കോയ തങ്ങള്‍ അവാര്‍ഡ് മുഹമ്മദലി ബാഖവിക്ക് നല്‍കി
കോട്ടക്കല്‍:
എസ്.വൈ.എസ് വെസ്റ്റ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക അവാര്‍ഡ് പി.കെ മുഹമ്മദലി ബാഖവിക്ക് നല്‍കി. നാല്‍പത് വര്‍ഷമായി ദര്‍സ് അധ്യാപന രംഗത്ത് കഴിവ് തെളിയിച്ച ബാഖവി രണ്ടത്താണി കിഴക്കേപുറം മര്‍ക്കസുല്‍ ഉലമാ ദര്‍സിന് നേതൃത്വം നല്‍കി വരികയാണ്. അവാര്‍ഡ് ദാനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അനുഗ്രഹഭാഷണം നടത്തി. എസ്.വൈ.എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ ആമുഖ ഭാഷണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.