ആമിലാ ഈദ് സംഗമം ശ്രദ്ധേയമായി
സുന്നി യുവജനസംഘം ആമിലാ സംവിധാനത്തിനു കീഴിലായി പുതിയ 7000 അംഗങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് കര്‍മ്മ പദ്ധതിയായി. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ മുഹര്‍റം 10 ന് നടക്കുന്ന ആശൂറാഅ് സംഗമത്തിലൂടെയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. നിലവിലുള്ള ആമില അംഗങ്ങളുടെ സമ്പൂര്‍ണ സംഗമം മേല്‍മുറി ആലത്തൂര്‍പടി ജുമാ മസ്ജിദില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആമില ജില്ലാ റഈസ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷാനായി സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ് ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ആമില ജില്ലാ കണ്‍വീനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ വിഷയാവതരണം നടത്തി. സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, പി.എം.ആര്‍ അലവി ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ശറഫുദ്ദീന്‍ എടവണ്ണ, ശമീര്‍ ഫൈസി ഒടമല, ഒ.കെ.എം കുട്ടി ഉമരി, കെ.കെ.മുനീര്‍ മാസ്റ്റര്‍ മുണ്ടക്കുളം, അസീസ് ദാരിമി മുതിരിപ്പറമ്പ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അബ്ദുല്‍ മജീദ് ദാരിമി വളരാട്, പി.കെ. ലത്തീഫ് ഫൈസി, അക്ബര്‍ മമ്പാട് പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമാപന പ്രാര്‍ത്ഥന നടത്തി.