എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം പണ്ഡിതരും ഉമറാക്കളും കരുത്തുപകര്‍ന്ന പ്രസ്ഥാനമാണ് സമസ്ത: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും പണ്ഡിതരുടയും ഉമറാക്കളുടെയും നേതൃത്വമാണ് സമസ്തക്ക് കരുത്തായി മാറിയതെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സുന്നി യുവജനസംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പൂന്താനം എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഈ നിരയിലെ പ്രധാനികളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍ പതാക ഉയര്‍ത്തി. സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ പ്രാര്‍ത്ഥന നടത്തി. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് വിഷയാവതരണം നടത്തി. എസ്.വൈ. എസ് ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പദ്ധതി അവതരിപ്പിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, എം.പി മുമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, ശമീര്‍ ഫൈസി ഒടമല, ടി.എച്ച് ദാരിമി ഏപ്പിക്കാട്, ഇബ്‌റാഹീം ഫൈസി പൊന്ന്യകുര്‍ശ്ശി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ശംസാദ് സലീം നിസാമി, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി, ശറഫുദ്ദീന്‍ എടവണ്ണ, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ഒ.ക.എം കുട്ടി ഉമരി പ്രസംഗിച്ചു. ജില്ലയിലെ 881 യൂണിറ്റകളില്‍ നിന്നായി 1240 പ്രതിനിധികള്‍ പങ്കെടുത്തു. പാരമ്പര്യം മുറുകെ പിടിച്ച് പ്രബോധനം ശക്തിപ്പെടുത്തുക: സയ്യിദ് അബ്ബാസലി തങ്ങള്‍ പെരിന്തല്‍മണ്ണ: പൂര്‍വസൂരികള്‍ പകര്‍ന്നുതന്ന പാരമ്പര്യത്തെ മുറുകെ പിടിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരണമെന്നും സ്വാര്‍ത്ഥതയും ഭൗതിക ലക്ഷ്യവും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് വിജയമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നി യുവജനസംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.