എന്‍.സി.ഇ.ആര്‍.ടിയുടെ ചരിത്ര നിഷേധം പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി. പാഠപുസ്തകങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ‘ാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണമാണ്. മധ്യകാല ഇന്ത്യന്‍ ചരിത്രം എക്കാലത്തും സംഘപരിവാര്‍ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠ‘ാഗം ഒഴിവാക്കുക വഴി സംഘ പരിവാര്‍ നിര്‍മിത വ്യാജ ചരിത്രത്തെ വെള്ള പൂശുക കൂടിയാണ് എന്‍.സി.ഇ.ആര്‍.ടി ചെയ്യുന്നത്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. കെ .എസ് തങ്ങള്‍ ആമുഖ ‘ാഷണം നടത്തി. കാടാമ്പുഴ മൂസ ഹാജി. പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍ താനാളൂര്‍, പി കെ അബ്ദുല്‍ ഖാദര്‍ ഖാസിമി. അബ്ദു റഹീം മാസ്റ്റര്‍ ചുഴലി. എ. കെ കാസിം ഫൈസി പോത്തന്നൂര്‍, മുഹമ്മദലി ദാരിമി കരേക്കാട്, നാലകത്ത് കുഞ്ഞി പോക്കര്‍ , റാഫി പെരുമുക്ക്, കെ. കെ .എം ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.