Sunni Afkaar Weekly

Pages

Search

Search Previous Issue

എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി നൂറ് ഡയറക്ടര്‍മാരെ നിയമിക്കുന്നു

മലപ്പുറം:
 എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി നൂറ് ഡയറക്ടര്‍മാരെ നിയമിക്കുന്നു

സുന്നി യുവജനസംഘം പ്ലാറ്റിനം ജൂബിലിയും മെമ്പര്‍ഷിപ്പ് കാമ്പയിനും കാര്യക്ഷമമാക്കുന്നതിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 100 ഡയറക്ടര്‍മാരെ നിയമിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടനക്കുണ്ടായ വളര്‍ച്ച കണക്കിലെടുത്ത് 10 യൂണിറ്റുകള്‍ക്ക് ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ചുമതല ഏല്‍പ്പിക്കുന്നത്. പുതിയ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ചുമതലയും പ്ലാറ്റിനം ജൂബിലി പ്രവര്‍ത്തനവും നടത്തുന്ന ഡയറക്ടര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 10 ,11 തിയ്യതികളില്‍ എളയൂര്‍ മല്‍ജഅ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. ഇതു സംബന്ധമായി ചേര്‍ന്ന ടീം നെറ്റ് ജില്ലാ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് , ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടുങ്ങല്ലൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സി. അബ്ദുല്ല മൗലവി, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, സുല്‍ഫിക്കര്‍ അരീക്കോട്, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.

Other Post