Sunni Afkaar Weekly

Pages

Search

Search Previous Issue

സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആമില അംഗങ്ങള്‍ സജീവമാകുക-അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം
സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആമില അംഗങ്ങള്‍  സജീവമാകുക-അബ്ബാസലി ശിഹാബ് തങ്ങള്‍

ജീവിത വിശുദ്ധി കളങ്കപ്പെടാതിരിക്കാനും നന്മയുടെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ആമില കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാനും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുവാനും ആമില അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം സുന്നി മഹലില്‍ നടന്ന എസ്.വൈ.എസ് ആമില ജില്ലാ ലീഡേഴ്‌സ് ഗ്രാന്റ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു തങ്ങള്‍. ആമില ജില്ലാ റഈസ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര വിഷയം അവതരിപ്പിച്ചു. ആമില ജില്ലാ കണ്‍വീനര്‍ സാലിം ഫൈസി കൊളത്തൂര്‍ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, ഫരീദ് റഹ്മാനി കാളികാവ്, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.

Other Post