എസ്.വൈ.എസ് റമളാന്‍ കാമ്പയിന്‍റ
മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി ശാഖാ തല വായനാ മുറി മനന മത്സരത്തിനുള്ള റമളാന്‍ സന്ദേശ സമ്മാനം എന്ന പുസ്തകം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ കൊണ്ടോട്ടി മണ്ഡലം ട്രഷറര്‍ കോപ്പിലാന്‍ അബുഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സലീം എടക്കര, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, ബാപ്പു മുതുപറമ്പ്, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഷീദ് ദാരിമി പൂവ്വത്തിക്കല്‍, പി.കെ ലത്തീഫ് ഫൈസി, മുനീര്‍ മാസ്റ്റര്‍ മുതുവല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. പൂക്കിപ്പറമ്പ്: സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാംപയിന്റെ ഭാഗമായി വെസ്റ്റ് ജില്ലയില്‍ വായനാമുറി മത്സരത്തിനുള്ള റമളാന്‍ സന്ദേശ സമ്മാനം എന്ന പുസ്തകം പ്രകാശനം ചെയ്തു. ശാഖാതല വായനാമുറി മനന മത്സരത്തിനുള്ള റമളാന്‍ സന്ദേശ സമ്മാനം എന്ന പുസ്തകം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഷറഫുദ്ദീന്‍ ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ ആമുഖഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, കുഞ്ഞി പോക്കര്‍, മുസ്തഫ ദാരിമി, മണ്ഡലം ഭാരവാഹികളായ ഇസഹാഖ് ബാഖവി, ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി, യഹിയ തങ്ങള്‍, സി. മുഹമ്മദ് കുട്ടി വെട്ടിച്ചിറ, നൗഷാദ് ചെട്ടിപ്പടി, കെ. മൊയ്തീന്‍ ഹാജി, ഹബീബ് റഹ്മാന്‍ സംബന്ധിച്ചു.