സമസ്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതിഷേധം അപലപനീയം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ സി.ഐ.സി അനുകൂലികള്‍ വഴിയില്‍ തടഞ്ഞത് പ്രതിഷേധവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍. വളാഞ്ചേരി മര്‍ക്കസ് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്ഥാപനമാണ്. അവിടെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിക്കും കോളേജ് കമ്മിറ്റിക്കും അവകാശവുണ്ട്. മതവിദ്യാഥ്യാസം നേടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഒരിക്കലും നീതീകരിക്കാനാവാത്ത ഈ പ്രവണതക്കെതിരെ സി.ഐ.സി. നേതൃത്വം ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യണം. അതാണ് സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ അഭികാമ്യമായത് എന്നും സെന്‍ട്രല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അറിയിച്ചു. പ്രസിഡന്റ്് ഡോ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിച്ചു. ട്രഷറര്‍ കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എ. ചേളാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്ണൂര്‍, ശംസുദ്ദീന്‍ ദാരിമി ദക്ഷിണ കന്നഡ, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, അശ്‌റഫ് ഫൈസി പനമരം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, പി.എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എം. ശാജഹാന്‍ അമാനി കൊല്ലം, സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.