മജ്‌ലിസുന്നൂര്‍ പിറവിദിനം; അമീറുമാരുടെ സംഗമം പ്രൗഢമായി

സുന്നി യുവജന സംഘത്തിന്റെ കീഴില്‍ നടന്നുവരുന്ന മജ്‌ലിസുന്നൂറിന്റെ പിറവിദിനത്തോടനുബന്ധിച്ച് അമീറുമാരുടെ സംഗമം പ്രൗഢമായി. പതിനൊന്ന് വര്‍ഷം മുമ്പ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ തുടങ്ങി തന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്റെ പിറവി ദിന സംഗമത്തില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സുകള്‍ക്ക് യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ നേതൃത്വം നല്‍കുന്ന അമീര്‍, കണ്‍വീനര്‍മാര്‍ സംബന്ധിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആമുഖഭാഷണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ മജ്‌ലിസുന്നൂര്‍ സദസ്സിന് നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര പദ്ധതി അവതരണം നടത്തി. അസ്മാഉല്‍ ബദ്ര്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കോറാട് സൈതാലിക്കുട്ടി ഫൈസിയും മജ്‌ലിസുന്നൂള്‍ നാള്‍ വഴികള്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂരൂം അവതരിപ്പിച്ചു. എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, നാസര്‍ ദാരിമി മുണ്ടക്കുളം, ശറഫുദ്ദീന്‍ എടവണ്ണ, അശ്‌റഫ് വാഫി മുണ്ടക്കുളം, ഷാഹിദ് മൗലവി മുണ്ടക്കല്‍ പ്രസംഗിച്ചു.