എസ്.വൈ.എസ് വെസ്റ്റ് ജില്ലയില്‍ അറഫാ ദിന സംഗമം നടത്തി
കോട്ടക്കല്‍:
സുന്നി യുവജനസംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അറഫാ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സദസ്സും ആത്മീയ മജ്‌ലിസും സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കോറാട് സൈതാലിക്കുട്ടി ഫൈസി നേതൃത്വം നല്‍കി. സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.കെ .എസ് തങ്ങള്‍ ആമുഖഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എന്‍.സി തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൂഹ് കരിങ്കപ്പാറ, അബ്ബാസ് ഫൈസി പെരിഞ്ചിരി, സമദ് റഹ്മാനി ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. അറഫാ ദിനത്തിന്റെ ഭാഗമായി മണ്ഡലം പഞ്ചായത്ത് തലങ്ങളില്‍ അറഫാ സംഗമവും സിയാറത്തും ആത്മീയ മജ്‌ലിസും നടന്നു.