എസ്.വൈ.എസ് വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടേറിയ സംഗമങ്ങള്‍ സമാപിച്ചു
.jpg)
എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടു കേന്ദ്രങ്ങളില്‍ നടന്ന ജനറല്‍ സെക്രട്ടേറിയ സംഗമങ്ങള്‍ സമാപിച്ചു. ജില്ലയിലെ മുഴുവന്‍ ശാഖ ജനറല്‍ സെക്രട്ടറിമാരുടെ സംഗമമാണ് രണ്ടിടങ്ങളിലായി നടന്നത്. താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെയും കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ പൊന്മള പഞ്ചായത്ത് എന്നിവിടങ്ങളിലെ യൂനിറ്റ് ജനറല്‍ സെക്രട്ടറിമാരുടെ സംഗമം എ.എം.ഐ. എ കോളേജ് പൂക്കിപ്പറമ്പിലും, പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലേയും വളാഞ്ചേരി മുനിസിപ്പാലിറ്റി, കുറ്റിപ്പുറം പഞ്ചായത്ത്, ഇരുമ്പിളിയം, എടയൂര്‍ , മാറാക്കര പഞ്ചായത്തുകളിലെയും യൂനിറ്റ് ജനറല്‍ സെക്രട്ടറിമാരുടെ സംഗമം വളവന്നൂര്‍ ബാഫഖി യതീംഖാനയിലും നടന്നു. വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ നടന്ന സംഗമം ജില്ലാ ജനറല്‍ സെക്രട്ടരി സയ്യിദ് കെ.കെ.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ ടീം നെറ്റ് ചെയര്‍മാന്‍ ടി.എ റശീദ് ഫൈസി അധ്യക്ഷനായി. ട്രന്‍ഡ് നാഷണല്‍ ഫെല്ലോ പി.സി സിദ്ദീഖുല്‍ അക്ബര്‍ വാഫി വിഷയാവതരണം നടത്തി. ടീം നെറ്റ് ജില്ലാ കണ്‍വീനര്‍ സി.കെ ഹിദായത്തുല്ലാഹ്, എം.വി ഇസ്മയില്‍ മുസ് ലിയാര്‍, പി.എം.എസ് നൗഫല്‍ തങ്ങള്‍, ഹമീദ് കുന്നുമ്മല്‍ സംസാരിച്ചു. പൂക്കിപ്പറമ്പ് എ.എം.ഐ. എ കോളേജില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹമീദ് കുന്നുമ്മല്‍ അധ്യക്ഷനായി.പി.സി സിദ്ദീഖുല്‍ അക്ബര്‍ വാഫി ക്ലാസെടുത്തു. നൂഹ് കരിങ്കപ്പാറ, സി.കെ ഹിദായത്തുല്ലാഹ്, ഗഫൂര്‍ ഫൈസി മോര്യ സംസാരിച്ചു.