Sunni Afkaar Weekly

Pages

Search

Search Previous Issue

സമസ്ത പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും

ചേളാരി:
 സമസ്ത പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര മുശാവറ യോഗം തീരുമാനിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സിലബസ് സമിതിയുടെയും പ്രത്യേകം ക്ഷണിക്കപ്പെട്ട അക്കാദമിക് പ്രതിനിധികളുടെയും സംയുക്തയോഗം പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് അന്തിമരൂപം നല്‍കി. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15ന് രാവിലെ 10 മണിക്ക് മലപ്പുറത്ത് വിശദീകരണ സംഗമം നടത്താനും 16ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സ്ഥാപന ‘ാരവാഹികളുടെ യോഗം ചേരാനും തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ വി.മൂസക്കോയ മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അക്കാദമിക് പ്രതിനിധികളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തലൂര്‍, എം.ടി അബബക്കര്‍ ദാരിമി, ഡോ.കെ.ടി.എം ബഷീര്‍ പനങ്ങാങ്ങര, എ.എം പരീദ് എറണാകുളം, ഇബ്രാഹീം ഫൈസി പേരാല്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ അശ്‌റഫി കക്കുപടി, അബ്ദുല്ല മുജ്തബ ഫൈസി, മുഹമ്മദ് ജസീല്‍ കമാലി ഫൈസി, റാഫി പെരുമുക്ക് സംസാരിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Other Post