Sunni Afkaar Weekly

Pages

Search

Search Previous Issue

എസ്.വൈ.എസ് വയനാട് ജില്ലാ കൗണ്‍സില്‍ ത്രൈമാസ കര്‍മപദ്ധതിക്ക് രൂപം നല്‍കി

കല്‍പ്പറ്റ:
എസ്.വൈ.എസ്  വയനാട് ജില്ലാ കൗണ്‍സില്‍ ത്രൈമാസ കര്‍മപദ്ധതിക്ക് രൂപം നല്‍കി

ത്രൈമാസ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. എസ്.വൈ.എസ് വയനാട് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ടേക്ക് ഓഫ്-23 എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പാണ് റമളാന്‍ കാമ്പയിന്‍, മീറ്റ് ആന്റ് ട്രീറ്റ്, പ്ലാറ്റിനം ജൂബിലി യാത്ര, റെഡി ടു സബ്ഈന്‍ പ്രോഗ്രാമുകളെ ആസ്പദമാക്കി ജില്ല മേഖല ശാഖാ തലങ്ങളില്‍ നടപ്പില്‍ വരുത്തേണ്ട വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. കൂടാതെ ഉപസമിതികളായ ആദര്‍ശ സമിതി, ആമില വിംഗ്, ഉറവ റിലീഫ് സെല്‍, മജ്‌ലിസുന്നൂര്‍ തുടങ്ങിയ വയുടെ നേതൃത്വത്തിലിലുള്ള കര്‍മ്മ രേഖയ്ക്കും രൂപം നല്‍കി കൗണ്‍സില്‍ മീറ്റ് ജില്ലാ വൈസ്പ്രസിഡണ്ട് പി. സുബൈര്‍ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കെ.ടി ഹംസ മുസ്‌ലിയാര്‍ക്ക് എസ്.വൈ.എസ് നല്‍കിയ സ്വീകരണത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്‌നേഹോപഹാരം നല്‍കി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദ് ദാരിമി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ സി മുനീര്‍, സമസ്ത പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് പി.സി ഉമര്‍ മൗലവി, പി.കെ ഹുസൈന്‍ ഫൈസി ചുണ്ടേല്‍, പനന്തറ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു കെ. മുഹമ്മദ് കുട്ടി ഹസനി, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറി മുജീബ് ഫൈസി കമ്പളക്കാട്, എന്നിവര്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന എസ്.വൈ.എസ്, വിശ്വാസ സംരക്ഷണം വര്‍ത്തമാന കാലത്ത് എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. എ.കെ. മുഹമ്മദ് ദാരിമി െ്രെത മാസ കര്‍മ്മപദ്ധതി അവതരിപ്പിച്ചു വി.കെ അബ്ദുറഹ്മാന്‍ ദാരിമി, സി.കെ ഷംസുദ്ദീന്‍ റഹ്മാനി, ഇ.പി മുഹമ്മദലി, എ.കെ സുലൈമാന്‍ മൗലവി, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ഹാരിസ് ബനാന ഹസൈനാര്‍ വെല്ലേരി, ഉമര്‍ ഹാജി നീരിട്ടാടി,സാജിദ് ബാഖവി,സി എച്ച് അഷ്‌റഫ്, എടപ്പാറ കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ മജീദ് ബാഖവി മേപ്പാടി, ഉമര്‍ നിസാമി, കുഞ്ഞിമുഹമ്മദ് കരടിപ്പാറ,അന്‍വര്‍ ഇടിയം വയല്‍, അബ്ബാസ് മൗലവി കല്‍പ്പറ്റ, ഉസ്മാന്‍ ഫൈസി,അബ്ദുല്‍ ഖാദര്‍ ഫൈസി മണിച്ചി റ,ഹുസൈന്‍ മൗലവി പൊഴുതന, ഇ മുഹമ്മദ് കുപ്പാടി, സിദ്ദീഖ് തലപ്പുഴ, സുലൈമാന്‍ വിളമ്പുകണ്ടം, അഫ്‌സല്‍ യമാനി, കുഞ്ഞി മുഹമ്മദ് ദാരിമി, റഷീദ് പനമരം അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ഹാരിസ് ബനാന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സി കെ ഷംസുദ്ദീന്‍ റഹ്മാനി ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി സ്വാഗതതവും സിദ്ദീഖ് പിണങ്ങോട് നന്ദിയും പറഞ്ഞു.

Other Post