മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് സ്മരണാ അവാര്‍ഡ്
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കായി 20.4 ലക്ഷം രൂപയുടെ സ്മരണാ അവാര്‍ഡ് പ്രഖ്യാപിച്ചു. പൊതുപരീക്ഷയില്‍ എല്ലാ വിഷയത്തിലും ഫസ്റ്റ് ക്ലാസായി പാസ്സായതോടൊപ്പം ഓരോ റെയ്ഞ്ചില്‍നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ 1424 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് ലഭ്യമാവുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളായിരുന്ന കെ.ടി. മാനു മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം മദ്‌റസ പ്ലസ്ടു ക്ലാസില്‍ 364 വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപാ വീതവും, ശംസുല്‍ ഉലമ, കെ.പി. ഉസ്മാന്‍ സാഹിബ് എന്നിവരുടെ സ്മരണാര്‍ത്ഥം 10ാം തരത്തില്‍ 505 വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപാ വീതവും, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, പി. അബൂബക്കര്‍ നിസാമി എന്നിവരുടെ സ്മരണാര്‍ത്ഥം 7ാം തരത്തില്‍ 555 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപാ വീതവുമാണ് നല്‍കുക. റെയ്ഞ്ചുകള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം അവാര്‍ഡ് തുക നല്‍കുമെന്ന് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയും അറിയിച്ചു.