എസ്.വൈ.എസ് സംസ്ഥാന ജാഗരണ യാത്ര 23ന് ജില്ലയില്‍
കല്‍പ്പറ്റ:
കര്‍മ്മപഥത്തില്‍ എഴുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സുന്നി യുവജനസംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ദക്ഷിണ കന്നഡ മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഗരണ യാത്ര മെയ് 23ന് ജില്ലയില്‍ പര്യടനം നടത്തും. പ്രതിനിധികള്‍ക്ക് ഉള്ള ഡാറ്റാ വിതരണ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ഉള്ളിശേരി ശാഖാ പ്രസിഡന്റ് മുതിര അബ്ദുല്ലക്ക് നല്‍കി സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ്കുട്ടി ഹസനി, കെ എ നാസര്‍ മൗലവി,വി കെ അബ്ദുറഹ്മാന്‍ ദാരിമി, ജാഫര്‍ ഹൈതമി, അബ്ദുല്‍ മജീദ് ദാരിമി മഹല്ല് പ്രസിഡന്റ് അഹമ്മദ് ഹാജി,സലീം ഉള്ളിശേരി സംബന്ധിച്ചു.