Sunni Afkaar Weekly

Pages

Search

Search Previous Issue

നേതൃത്വത്തിനു കീഴില്‍ അടിയുറച്ചു നില്‍ക്കുക

പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍
നേതൃത്വത്തിനു കീഴില്‍  അടിയുറച്ചു നില്‍ക്കുക

സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ എന്ന മഹത്തായ ആദര്‍ശ പ്രസ്ഥാനം കേരളീയ മുസ്‌ലിം സമൂഹത്തിന് യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ സന്ദേശമാണ് നല്‍കി ക്കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യമാണ്. മുന്‍ഗാമികളായ സ്വഹാബാക്കളെയും താബിഉകളുടെയും തള്ളിപ്പറഞ്ഞുകൊണ്ട് വിശുദ്ധ ഖുര്‍ആനെയും പരിശുദ്ധ പ്രവാചകരെയും നിന്ദിക്കുകയും ചെയ്യുന്ന ബിദഈ സംഘടനകളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. മഹാന്മാരും നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ ആരിഫീങ്ങളും പണ്ഡിതന്മാരുമാണ് ഈ മഹത്തായ പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഈ പ്രസ്ഥാനത്തോടൊപ്പം ഉണ്ടായി എന്നതാണ് ഒരു നൂറ്റാണ്ടിനോടടുക്കുമ്പോഴും സമസ്ത കേരളത്തില്‍ അജയ്യമായ പ്രസ്ഥാനമായി നിലകൊള്ളുന്നത്. ഇവിടെയുള്ള ബിദഈ സംഘടനകള്‍ കേരളത്തില്‍ പുതിയ വാദഗതികളുമായി കടന്നുവന്നപ്പോള്‍ അതിനെതിരേ ശക്തി തീര്‍ക്കുകയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഇന്നും അവരുടെ വാദഗതികള്‍ അവരുടെ പൂര്‍വ്വീകരെ തന്നെ തള്ളിപ്പറയുന്ന വിധത്തിലാണുള്ളത്. എന്നാല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹദ്പ്രസ്ഥാനം സ്ഥാപകലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതെ യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആശയമാണ് ഇന്നും കേരളത്തിനു മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മഹിതമായ പ്രസ്ഥാനത്തിനു കീഴില്‍, ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ആലിക്കുട്ടി ഉസ്താദിന്റെയും നേതൃത്വത്തിനു കീഴില്‍ നല്‍കുന്ന അടിയുറച്ചു നില്‍ക്കാന്‍ നമുക്ക് സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹു എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തിക്കട്ടെ.

Other Post