ശംസുല്‍ ഉലമയുടെ വഴിയില്‍
ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള നമ്മുടെ ആളുകളോട്, സുന്നത്ത് ജമാഅത്ത് പ്രവര്‍ത്തകന്മാരോട് വളരെ ചെറിയ വാക്കുകളാണ് എനിക്ക് പറയാനുള്ളത്. ലോകാടിസ്ഥാനത്തില്‍ എന്തു പ്രശ്‌നം ഉടലെടുക്കുകയാണെങ്കിലും ആ പ്രശ്‌നം തുടച്ചുനീക്കാന്‍ ശംസുല്‍ ഉലമ കാണിച്ച മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. മഹാനവര്‍കള്‍ എന്താണോ പറഞ്ഞത്, മഹാനവര്‍കളുടെ ഉസ്താദുമാര്‍ എന്താണോ പറഞ്ഞത് അതാണു നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ അറബ് രാജ്യങ്ങളില്‍ അവിടെയുള്ള ആളുകള്‍ക്ക് ശരിയായ മാര്‍ഗം ഏതെന്ന് പറഞ്ഞുകൊടുത്തു ശംസുല്‍ ഉലമ. ശംസുല്‍ ഉലമ കാണിച്ചുതന്ന ഒരേയൊരു മാര്‍ശമാണ് നമുക്കുള്ളത്. അത് ഫൈസിമാര്‍ ആണെങ്കിലും അല്ലാത്തവര്‍ ആണെങ്കിലും ശരി. ഏതു മാര്‍ഗത്തിലാണോ ശൈഖുനാ ശംസുല്‍ ഉലമ പോയത് ആ മാര്‍ഗത്തില്‍ നാമും നടക്കണം. എന്താണോ അവിടുന്ന് പറഞ്ഞത് ആ വഴിയില്‍തന്നെ നമ്മുടെ സമുദായത്തെ നടത്തിക്കൊണ്ടുപോവുക എന്നതാണ് നമ്മുടെ ലക്ഷ്യം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും ഇതുണ്ടാവണം. ശൈഖുന എന്താണോ പാടില്ല എന്നു പറഞ്ഞത് അതു പാടില്ല. അതു ചെയ്യാന്‍ പറ്റാത്തതാണെന്ന് ശൈഖുനാ പറഞ്ഞാല്‍ അതു ചെയ്യാന്‍ പറ്റാത്തതുതന്നെയാണ്. ഈ സ്റ്റേജിലിരിക്കുന്ന ഫൈസിമാരും ഫൈസിമാരുടെ ശിഷ്യന്മാരും എല്ലാം പറയുന്നത് എന്താണോ ശൈഖുനാ ശംസുല്‍ ഉലമ പറഞ്ഞത് ആ വഴിയില്‍തന്നെ നാം സഞ്ചരിക്കണം എന്നാണ്. ആ വഴിയില്‍ സഞ്ചരിക്കാന്‍ തയ്യാറായിരിക്കുമ്പോഴാണ് ചിലര്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അതൊന്നും ഞാന്‍ ഇവിടെ വിവരിക്കുന്നില്ല. ഏതു മാര്‍ഗത്തിലാണ് സഞ്ചരിക്കേണ്ടത് എന്ന് ശംസുല്‍ഉലമ കാണിച്ചുതന്നിട്ടുണ്ട്. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ശിഷ്യന്മാരുടെ ശിഷ്യന്മാരും ഇന്നും ഈ രാജ്യത്തുണ്ട്. ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളില്‍ ബഹുമാനപ്പെട്ടവരുടെ ശിഷ്യന്മാരുണ്ട്. ശംസുല്‍ ഉലമ കാണിച്ചുതന്ന അതേ മാര്‍ഗത്തിലൂടെ നമ്മള്‍ സഞ്ചരിക്കണം. അതിനു വേണ്ടിയാണ് നമ്മള്‍ ഇവിടെ ഒരുമിച്ചുകൂടിയിട്ടുള്ളത്. ഏതു വഴിക്ക് കൊണ്ടുപോകണമെന്ന് ശൈഖുനാ പറഞ്ഞിട്ടുണ്ടോ ആ വഴിക്കുതന്നെ കൊണ്ടുപോവാന്‍ അവിടുത്തെ ശിഷ്യന്മാരും ശിഷ്യന്മാരുടെ ശിഷ്യന്മാരും സജ്ജരാണ്. നാഥന്‍ തൗഫീഖ് നല്‍കട്ടെ.