ഇത് ശോഭന ചരിത്രത്തിന്റെ പ്രയാണം

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. പ്രാഥമിക മത വിദ്യാഭ്യാസം ജനകീയമാക്കുകയും മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭാസപരമായ അനിവാര്യതകളോട് എന്നും അനുകൂലമായി സംവദിക്കുകയും ചെയ്ത ക്രിയാത്മകമായ കേരള മോഡല്‍ എന്ന വൈജ്ഞാനിക സ്വഭാവത്തെ തന്നെ നിര്‍മിക്കുതില്‍ സമസ്തയുടെ നീക്കങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുന്നതും വിചാരഗതി നിയന്ത്രിക്കപ്പെടുന്നതും സമസ്തയുടെ കീഴിലുള്ള മദ്‌റസകളിലും മഹല്ലുകളിലുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും വെല്ലു വിധത്തില്‍ പതിനായിരക്കണക്കിന് മദ്‌റസകള്‍ ചിട്ടയായും വ്യവസ്ഥാപിതമായും നടത്തിക്കൊണ്ടുപോവുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അതിന്റെ തുടര്‍ച്ചയെന്നോണം പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായകമായ പദ്ധതികള്‍ സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതിനോടകം തന്നെ കേരളേതര സംസ്ഥാനങ്ങളില്‍ സമസ്തയുടെ കീഴിലുള്ള നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി കഴിഞ്ഞിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി മതഭൗതിക വിദ്യാഭ്യാസ ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ചുവടുവെപ്പാണ് സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗസില്‍. ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെല്ലാം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നൂറ്റാണ്ടിനോനടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം ആ രീതിയില്‍ തന്നെ പൊതുസമൂഹം ജനകീയമാക്കിയിട്ടുണ്ട്. നമ്മുടെ സാമൂഹികപരിസരത്ത് സമസ്തയുടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെലുത്തു സ്വാധീനം ചെറുതല്ല. സാമൂഹിക നിര്‍മിതിയുടെ പിന്നാമ്പുറങ്ങളില്‍ പ്രാഥമികമായി തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് നിലവാരമുള്ള വൈജ്ഞാനിക സംരംഭങ്ങള്‍. അത്തരത്തില്‍ ഒരു ഉത്തമ സമൂഹ നിര്‍മിതിയുടെ ഭാഗമാവുകയാണ്‌നമ്മുടെ വിദ്യാഭ്യാസ പദ്ധതി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ തന്നെ അത്തരമൊരു സംരംഭത്തിന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. ദേശങ്ങളില്‍ നിന്നും ദേശാന്തരങ്ങളിലേക്ക് കുതിക്കുന്ന സമസ്തയുടെ ചരിത്രത്തിലെ തന്നെ ശോ‘നമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നത്. മതഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള ഒരു ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാന്‍ പദ്ധതിയുടെ നീക്കങ്ങള്‍ ഏറെ സഹായകരമാണ്. പള്ളിക്കൂടങ്ങളില്‍ നിന്നും പ്രയാണം ആരംഭിച്ച കേരള മുസ്‌ലിം വൈജ്ഞാനിക ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംവിധാനങ്ങളെല്ലാം ഏറെ സ്മരിക്കപ്പെടേണ്ടതാണ്. ആ രീതിയില്‍ തന്നെയാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയും ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. സമൂഹത്തിന്റെ പുരോഗതികള്‍ക്കവശ്യമായ കാലോചിതമായ മാറ്റങ്ങളെ ധാര്‍മികമായി പരിഹരിക്കുകയും ഏറ്റവും നിലവാരമുള്ള രൂപത്തില്‍ അതിനെ പ്രായോഗിക വല്‍ക്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തങ്ങളെ ഏകീകരിക്കുക. സ്വന്തം നാട്ടില്‍ മദ്‌റസതുല്‍ ബനാത് എ നാമത്തില്‍ മദ്‌റസ സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സിലബസ് നിര്‍മിച്ച് പഠനം ആരംഭിക്കുകയും ചെയ്ത പണ്ഡിതനാണ് സമസ്തയുടെ സെക്രട്ടറി ആയിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ഇത്തരത്തില്‍, സമസ്തയുടെ ഒരോ പണ്ഡിതനും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ കഥ പറയാനുണ്ടാവും. സ്ത്രീ വിദ്യാഭ്യാസത്തിന് എന്നും സമസ്ത ഊന്നല്‍ നല്‍കിയിട്ടുള്ള സമസ്ത പുതിയ സംരഭത്തിലും നിലവാരമുള്ള മതഭൗതിക സമന്വയ പഠനത്തിന് സാധ്യതയൊരുക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ സ്ത്രീ വിദ്യാഭ്യാസത്തിനും പദ്ധതി ഒരുക്കിയിട്ടുണ്ട്.