Sunni Afkaar Weekly

Pages

Search

Search Previous Issue

നമ്മുടെ നാട്

സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പാണക്കാട്
 നമ്മുടെ നാട്

നമ്മുടെ രാജ്യം സല്‍പേരുകള്‍ കൊണ്ട് ലോകത്ത് തന്നെ എല്ലാ കാലത്തും ശ്രദ്ധ നേടിയിട്ടുണ്ട്. അറബികളും യൂറോപ്പ്യരും മറ്റുള്ളവരും ഈ നാടിനെ ആ കാഴ്ചയോടെ നോക്കി കണ്ടിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുമായി കച്ചവട വ്യാപാര ബന്ധം പുലര്‍ത്തിയതിന് നൂറ്റാണ്ടുകളുടെ തന്നെ പഴക്കവും ചരിത്രവുമുണ്ട്. എല്ലാവര്‍ക്കും ആശ്വാസം പകരുന്ന സംസ്‌കൃതിയും സാമൂഹിക പരിതസ്ഥിതിയും ഈ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും സവിശേഷതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇവിടേക്ക് കടന്നുവന്ന ലോക സഞ്ചാരികളില്‍ ഇബ്‌നുബതൂത്ത ഉള്‍പ്പടെ എല്ലാവരും ആ സ്ഥിതി ചരിത്രരേഖയായി വരച്ചിടുന്നുമുണ്ട്. ലോക ബന്ധങ്ങള്‍കൊണ്ട് സാംസ്‌കാരിക വിനിമയം ഏറെ ഗുണകരമായി ഉപയോഗപ്പെടുത്തിയ രാജ്യമായി ഇന്ത്യയെ വിലയിരുത്താന്‍ സാധിക്കും. നാടിന്റെ നാശത്തിന് കാരണമായേക്കുന്ന കോളനി താല്‍പര്യത്തോടെ കയറിവന്നവരോട് ഒറ്റക്കെട്ടായി ഈ നാടിന്റെ മണ്ണും മനസ്സും പ്രതികരിച്ചും പ്രതിരോധിച്ചും നിലകൊണ്ടു. എന്നാല്‍, നാടിന്റെ നന്മയാര്‍ന്ന മുന്നേറ്റത്തില്‍ എല്ലാ പരിതസ്ഥിതിയോടും പൊരുത്തപ്പെട്ട് ഇവിടേക്ക് വന്നവരെ സൗകര്യവും സഹായവും നല്‍കി കൂടെ നിര്‍ത്താന്‍ ഒരു മെയ്യ് പോലെ എല്ലാവരും മത്സരിച്ചു. അങ്ങനെ നമ്മുടെ നാട് എല്ലാതരം വൈവിധ്യം കൊണ്ടും അതിന്റെ സൗന്ദര്യം ഏറെ ശോഭനമാക്കി. മതം, ജാതി, വേഷം, ഭാഷ ഒന്നും ഇവിടെ ഒരുതരം തരംതിരിവിനും വഴിയൊരുക്കിയില്ല. അതിനെ നാടും നാട്ടുകാരും പ്രോത്സാഹിപ്പിച്ചതുമില്ല. സ്വാതന്ത്ര്യ സമരകാലത്തും അതിനു മുമ്പും ശേഷവും അജ്മീര്‍ ഖാജയും നിസാമുദ്ദീന്‍ ഔലിയയും മഹാത്മാജിയും ആസാദും ഇഖ്ബാലും നെഹ്‌റുവും മൗലാന മുഹമ്മദലിയും അങ്ങനെ എത്രയെത്രപേര്‍.... അവരൊക്കെ തീര്‍ത്ത സൗഹൃദത്തിന്റെ ചിത്രവും കാഴ്ചയും നിലനില്‍ക്കുന്നതാണ് നമ്മുടെ നാടിന്റെ സൗന്ദര്യവും എല്ലാവരുടെയും സന്തോഷവും ആശ്വാസവും.... കാലവും തലമുറയും എത്ര മാറി വന്നാലും ഈ നന്മകള്‍ വിട്ടൊഴിയാതെ നിലനില്‍ക്കാന്‍ നമുക്കൊക്കെ ആവുന്നത് ചെയ്യണം. അല്ലാഹു സഹായിക്കട്ടെ...

Other Post