Sunni Afkaar Weekly

Pages

Search

Search Previous Issue

ഉള്ള നന്മയും ഉടക്കാതെ

സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി
 ഉള്ള നന്മയും  ഉടക്കാതെ

മനുഷ്യന്റെ വിലയും നിലയും ഉറപ്പാക്കുന്നത് അവന്റെ നടപ്പു രീതികള്‍ നോക്കിയാണ്. അത് അവന്‍ ക്രമപ്രകാരം പഠിച്ചും പരിശീലിച്ചും സ്വജീവിതത്തില്‍ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുക. മനുഷ്യവി‘വങ്ങളുടെ വലിയ അളവ് ചിലവാക്കുന്നത് ഈ സാംസ്‌കാരിക തലം ഉറപ്പ് വരുത്താനാണ്. ഓരോ നാട്ടിലും അങ്കണവാടി മുതല്‍ ഉയര്‍ന്ന് ബിരുദബിരുദാനന്തര പഠനങ്ങള്‍ക്ക് സഹായകമാകുന്ന വിദ്യാലയങ്ങള്‍ വരെ ചിട്ടയോടെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവില്‍ അതിന്റെ ലക്ഷ്യം മാന്യതയും മഹത്വവുമുള്ള മനുഷ്യനെ സൃഷ്ടിക്കലാണ്. അറിവിന്റെ ലക്ഷ്യം ഉണര്‍വാണ്, ഏതൊക്കെ തരത്തില്‍ ഈ ഉണര്‍വ് നന്മയിലേക്ക് തിരിക്കാനൊക്കുമോ അതാണ് പ്രധാനം. അതിനാവശ്യമായ ഗുണകാംക്ഷികളായ വഴികാട്ടികളായി ഗുരുമുഖങ്ങള്‍ അവിടെ കൂടെയുണ്ടാകും. അവര്‍ പകര്‍ന്ന് തരുന്ന നന്മയുടെ ബോധങ്ങള്‍ എപ്പോഴും ഒപ്പമുണ്ടാവുക എന്നത് വലിയ സുകൃതമാണ്. നന്നാവാന്‍ ഒന്നായി വന്നവര്‍ കേടായി ഭിന്നിച്ചുപോകുന്ന വേദന തളം കെട്ടിയ കാഴ്ച്ചകള്‍ ഇന്ന് നിത്യമാണ്. എന്നും ഒന്നല്ലെങ്കിലും മറ്റൊന്ന് അതിനെ കുറിച്ചാണ് നമ്മള്‍ കേള്‍ക്കുന്നത്. സംസ്‌കാരം എന്നത് ഒരു സംസാര വിഷയം പോലും അവാത്ത വല്ലാത്ത അകല്‍ച്ച കൂടുതല്‍ പ്രതിസന്ധി പരത്തുന്നു. അറിവുള്ളവരും അറിവില്ലാത്തവരും സമമാണോ എന്ന ഖുര്‍ആനിക ചോദ്യം നല്‍കുന്ന ഉള്‍പ്രേരണ അറിവുള്ളവന്റെ മഹത്വം മാത്രമല്ല, അറിവുള്ളവന്‍ അറിവിന്റെ നിലവാരം അവന്റെ ജീവിത പരിസരങ്ങളില്‍ പ്രകടിപ്പിക്കണം എന്ന് കൂടിയാണ്. അഥവാ, അറിവില്ലാത്തവര്‍ പോലും ചെയ്യാനും പറയാനും ധൈര്യപ്പെടാത്ത മോഷം കാര്യങ്ങള്‍ക്ക് അറിവുള്ളവര്‍ മുന്നോട്ട് വരുക എന്നത് എത്ര മാത്രം ഭീതിയോടെ കാണണം. പഠിക്കാന്‍ പോയിട്ട് ഉള്ള നന്മയും ഉടച്ച് വരുക എന്നത് കൂടുതല്‍ പേടിക്കേണ്ടത് തന്നെയാണ്. അറിവ് മനുഷ്യനെ ഏറ്റവും മാന്യനാക്കുന്നു എന്നത് കൂടുതല്‍ വ്യാപിക്കുന്ന ആശയമായി തിരിച്ചു കൊണ്ടുവരണം. അറിവു പഠിക്കുന്ന ഇടങ്ങള്‍ പോലും ഇങ്ങനെ വ്യാപകമായ സാംസ്‌കാരിക പരിക്കിലേക്ക് തലകുത്തിയാല്‍ എന്തായിരിക്കും അടുത്ത തലമുറയുടെ ജീവിതവും സ്വഭാവവുമെന്ന് വേണ്ട ജാഗ്രതയോടെ തന്നെ വിലയിരുത്തി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നാം നടത്തണം. നാടിനും ഭാവി സമൂഹത്തിനും ഗുണകരമെന്ന് ഉറപ്പാക്കുന്ന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നാം കൂടുതല്‍ കരുത്ത് പകരുക. നന്മയുടെ ശീലങ്ങള്‍ ചെറുപ്പത്തിലേ വലിയ വിലയില്‍ കൂടെ നിര്‍ത്തുക, ആദരവും സ്‌നേഹഅനുകമ്പയും കരുണയും നനവു വറ്റാതെ എപ്പോഴും ഒപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലാഹു സഹായിക്കട്ടെ...

Other Post