Sunni Afkaar Weekly

Pages

Search

Search Previous Issue

വര്‍ഷം പുതിയത് വരുമ്പോള്‍

മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്
 വര്‍ഷം പുതിയത് വരുമ്പോള്‍

പുതിയതിനോട് പൊതുവില്‍ മനുഷ്യന് താല്‍പര്യം കൂടും. ഏത് പുതിയതും അങ്ങനെ പരിഗണിക്കപ്പെടാന്‍ കാരണങ്ങള്‍ നമ്മുടെ അനു‘വത്തില്‍ തന്നെ ധാരാളമാണ്. പരിക്കേല്‍ക്കാത്തതും ആകര്‍ഷണീയവും കാരണം എന്ത് കൊണ്ടും മനസ്സിന് ഇണക്കം തോന്നുന്നതായിരിക്കും ആര്‍ക്കും പുതിയതിനോട്. വീടും വസ്ത്രവും കൂട്ടും കുടുംബവും ബന്ധങ്ങളും എല്ലാം പുതമ അനു‘വപ്പെടുന്നതാണ്. വളരെ താല്‍പര്യപൂര്‍വം അതിനെ വരവേല്‍ക്കുന്നതും വേണ്ട പരിഗണന നല്‍കുന്നതും മനുഷ്യപ്രകൃതമാണ്. കേടും പരിക്കും ഏല്‍ക്കാതെയും ഏല്‍പ്പിക്കാതെയും നോക്കി സൂക്ഷിക്കുന്നതും ആവശ്യമായ പരിപോഷണം നല്‍കുന്നതും മനുഷ്യന്റെ സ്വാഭാവികതയാണ്. അത് സാധാരണയായി നന്മയും മേന്മയുമായി തന്നെ വിലയിരുത്തപ്പെടുന്നു. വസ്ത്രമാണെങ്കില്‍ മുഷിയാതെ കീറാതെ ശ്രദ്ധിക്കുന്നതും വീടും മറ്റു നാം അനു‘വിക്കുന്ന ഏത് ചുറ്റുപാടും കേടും പരിക്കുമേല്‍ക്കാതെ കരുതുന്നതും നമ്മുടെ സാധാരണ നിത്യേനയുള്ള അനു‘വമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സമയത്തോടും ദിവസത്തോടും ഇതേ സമീപനം ഉണ്ടാവുന്നത് ഏറെ ഗുണം ചെയ്യുമെന്ന് തന്നെയാണ് മനസ്സിലാവുന്നത്. കാരണം ഓരോ ദിവസവും പുതിയതായിട്ട് ഇങ്ങനെ നാം സ്വീകരിച്ചാല്‍ എത്രമാത്രം അത് നന്മയാല്‍ പരിഗണിക്കപ്പെടും. അതിലെ ഓരോ നിമിഷവും നന്മയ്ക്ക് സാക്ഷിയാകണമെന്ന് നമുക്ക് ഉറപ്പോടെ തീരുമാനിക്കാനാകും. ഓരോ ഉദയസൂര്യനും ‘ഞാന്‍ പുതിയ സൃഷ്ടിയാണെന്ന് വിളിച്ച് പറഞ്ഞാണ് നമ്മിലേക്ക് വന്നെത്തുന്നതെന്ന് പുണ്യ റസൂല്‍(സ്വ) പറയുന്നതായി ഹദീസില്‍ കാണാം. നിന്റെ കര്‍മങ്ങളുടെ മേല്‍ സാക്ഷിയാണെന്ന് ഉണര്‍ത്തുന്നതോടൊപ്പം നന്മയാല്‍ എന്റെ നിമിഷങ്ങളെ ധന്യമാക്കാന്‍ ഓര്‍മപ്പെടുത്തുന്നുണ്ടത്രെ ആസൂര്യന്‍. അങ്ങനെയെങ്കില്‍ ഒരു പുതിയ ഹിജ്‌റ വര്‍ഷം നമ്മിലേക്ക് വന്നെത്തുമ്പോള്‍ നമുക്ക് ഉണ്ടാവേണ്ട ജാഗ്രതയും കരുതലും എത്രമാത്രം വലുതാണ്. കടന്ന് പോയ വര്‍ഷത്തെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലും തിരുത്താനുള്ള ആവശ്യമായ തിരിച്ചറിവും നാം നേടിയിരിക്കും. ആ അവബോധം പുതിയ വര്‍ഷത്തെ ഏറെ ശോ‘ന സമ്പന്നമാക്കാന്‍ നമുക്ക് ഊര്‍ജ്ജമാവണം. അല്ലാഹു ഏറെ മഹത്വം ഈ തുടക്ക മാസത്തില്‍ സംവിധാനിച്ചതിന്റെ ഉള്‍പ്രേരണയും അത് തന്നെയാവണം. മുഹര്‍റം മാസത്തിലാണ് മുന്‍കാല സമൂഹങ്ങള്‍ക്ക് സത്യത്തിന്റെ മേല്‍ നിലകൊണ്ട കാരണം വിജയങ്ങള്‍ വന്നെത്തിയത്. എത്രയോ ഉണ്ട് ആ വിജയകഥകള്‍ ചരിത്രത്തില്‍. അതൊക്കെ സത്യവിശ്വാസികള്‍ക്ക് പ്രതീക്ഷയും പാഠവും നല്‍കുന്നു. നമ്മുടെ രാവ്പകലുകളില്‍ അല്ലാഹു ബറക്കത്ത് ചെയ്തു അനുഗ്രഹിക്കട്ടെ...

Other Post