Sunni Afkaar Weekly

Pages

Search

Search Previous Issue

കഅ്ബയുടെ നിര്‍മാണവും ശ്രേഷ്ടതയും

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 കഅ്ബയുടെ  നിര്‍മാണവും ശ്രേഷ്ടതയും

തിരുനബി(സ്വ)യുടെ പവിത്രത ഏറെ ശ്രേഷ്ഠവും ഉന്നതവുമാണെന്ന് അനവധി തെളിവുകളാള്‍ സ്ഥിരപ്പെട്ട സ്ഥിതിക്ക് അവിടുത്തെ ജന്മ സ്ഥലത്തിനും മഹത്വവും സ്ഥാനവുമുണ്ടെന്ന് പണ്ഡിതന്മാര്‍ വിവരിക്കുന്നു. അബു നബീഹ്(റ) പ്രത്യേകം രചന തന്നെ ഈ വിഷയത്തില്‍ നടത്തിയ മഹാനാണ് (സുബുലുല്‍ ഹുദ: 163/1). തിരുനബി(സ്വ)യുടെ ജനനത്തിന് സാക്ഷ്യം വഹിക്കാന്‍ ഇതര ഭൂമികളില്‍ നിന്നും മക്കയെ തിരഞ്ഞെടുത്തുവെന്നത് ആ നാടിന് പവിത്രതയുള്ളതിനാലാണല്ലോ. തിരുനബി(സ്വ)യുടെ ജന്മ സ്ഥലമായ മക്കയെ വിവരിച്ചവര്‍ ആദ്യം കഅ്ബയുടെ നിര്‍മാണവും ചരിത്രവും വിശദമായി ചര്‍ച്ചചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. മക്കയുടെ മഹത്വം പലവിധേന പണ്ഡിതന്മാരുടെ വിവരണങ്ങളിലുണ്ട്. എങ്കിലും കഅ്ബയുടെ ചര്‍ച്ചയാണ് ആദ്യം കൊണ്ട് വരുന്നത്. അല്ലാഹുവിന് ആരാധിക്കാന്‍ ആദ്യമായി ഒരു ഭവനം ഭൂമിയില്‍ നിര്‍മിക്കുന്നത് മക്കയിലാണ്. കഅ്ബയുടെ ഉത്ഭവം പ്രഥമ ഗേഹമാണെന്ന് പ്രഭല ഹദീസുകളിലും ഖര്‍ആനിലും വന്നിട്ടുണ്ട്. സൂറത്ത് ആലിഇംറാന്റെ 96ാമത്തെ ആയത്തില്‍ അല്ലാഹു പറയുന്നു: തീര്‍ച്ചയിലും, ജനങ്ങള്‍ക്ക് വേണ്ടി വെക്കപ്പെട്ട ആദ്യഭവനം മക്കയിലാണ്. അബൂദറ്(റ)വില്‍ നിന്നും ഇമാം ബൈഹഖി, ശുഅബിലും ഇബ്‌നു ജരീരും ബുഖാരിയും മുസ് ലിമും ഇമാം അഹ് മദും തുടങ്ങളി പ്രഗല്‍‘രെല്ലാം ഉദ്ദരിച്ച ഹദീസില്‍ ഇങ്ങനെ കാണാം. അബൂ ദറ്(റ) നബി(സ്വ)യോട് ചോദിച്ചു: ‘നബിയേ, ആദ്യം നിര്‍മിച്ച പള്ളി ഏതാണ്? നബി(സ്വ) പറഞ്ഞു: മസ്ജിദുല്‍ ഹറാം. പിന്നെ ഏതാണ്? മസ്ജിദുല്‍ അഖ്‌സ. അബൂദറ്(റ) ചോദിച്ചു: രണ്ട് പള്ളിയുടെയും ഇടയിലെ കാലമെത്രയാണ്. നബി(സ്വ) പറഞ്ഞു: നാല്‍പത് വര്‍ഷം(ബുഖാരി: 189/2, മുസ്‌നദ് അഹ് മദ്: 150/5, മുസ് ലിം, കിതാബുല്‍ മസാജിദ്, ഹദീസ് നമ്പര്‍: 1, ഇബ്‌നു മാജ: 248/1). ഭൂമിയില്‍ പല ഭവനങ്ങളും നേരത്തെ ഉണ്ടായിരുന്നങ്കിലും അല്ലാഹുവിന് ആരാധിക്കാനായി ആദ്യാമായി ഒരു ഭവനം ഉണ്ടാക്കുന്നത് മക്കയിലാണെന്ന് ഇബ്‌നു അബീ ഹാതിം അലി(റ)വില്‍ നിന്നും സ്വഹീഹായ സനദിലൂടെ ഉദ്ദരിക്കുന്ന ഹദീസിലുണ്ട്(സുബുലുല്‍ ഹുദ: 163/1). ആലിം ഇറാനിലെ ആയത്ത് വിവരിക്കവെ ഇബ്‌നു ജരീറും ഹസനില്‍ നിന്നും ഉദ്ദരിക്കുന്ന വിവരണത്തില്‍ ആരാധനക്ക് വേണ്ടി അല്ലാഹു ആദ്യമായി ഒരു ഭവനം തെരഞ്ഞെടുക്കുന്നത് മക്കയിലാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. ഉമ്മുല്‍ ഖുറാ എന്നത് മക്കയാണെന്ന് നബി(സ്വ) പറഞ്ഞതായി ബുറൈദത്ത്(റ)വില്‍ നിന്നും ഇബ്‌നു മര്‍ദവൈഹി ഉദ്ദരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ഫുസിലത്തിലെ 11ാം ആയത്ത് ആകാശ ഭൂമിയുടെ വഴിപ്പെടലിനെ കുറിച്ച് പറയുന്നതിലെ കല്‍പ്പനക്ക് ആദ്യം വഴിപ്പെട്ടത് മക്കയിലെ ഹറം ‘ൂമിയാണെന്ന്(റൗളുല്‍ അന്‍ഫ്: 128/1) സുഹൈലി പറയുന്നു. ഇതിന് ഉമ്മുല്‍ ഖുറാ എന്ന പേരു വരാനുണ്ടായ കാരണം ഇബ്‌ന് അബ്ബാസ്(റ)വില്‍നിന്ന് അസ്‌റഖിയും അബ്ദുബ്‌നു ഹുമൈദും ഉദ്ദരിക്കുന്ന ഹദീസില്‍ ഇങ്ങനെ പറയുന്നു: സൃഷ്ടിപ്പിന്റെ പ്രാരംഭത്തില്‍ വെള്ളത്തിന്റെ മുകളിലായി അര്‍ശ് നില്‍കുന്ന സമയത്ത് അല്ലാഹു ഒരു കാറ്റിനെ അയക്കുകയും അത് കാരണം പരസ്പരം കൂട്ടി ഇടിക്കല്‍ ഉണ്ടായതിനെ തുടര്‍ന്ന് കഅ്ബ നില്‍കുന്ന സ്ഥലം ഒരു ഖുബ്ബ പോലെ വെളിപ്പെടുകയും പിന്നീട് അതിന്റെ താഴ്ഭാഗത്ത് നിന്നായി ഭൂമിയെ പരത്തുകയും ചെയ്തു. പിന്നീട് പര്‍വ്വതങ്ങളെ നാട്ടി. ആദ്യം നാട്ടിയ പര്‍വ്വതം അബൂ ഖുബൈസ് പര്‍വ്വതമായിരുന്നു. അതിനാലാണ് മക്കക്ക് ഉമ്മുല്‍ ഖുറാ എന്ന പേര് വന്നത്(അഖ്ബാറു മക്ക: 16/1). ഇബ്‌നു ജുറൈജ് എന്നവര്‍ മുജാഹിദ് എന്നിവരില്‍ നിന്നും ഉദ്ദരിക്കുന്ന വിവരണത്തില്‍ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിന്റെ ആദ്യഭാഗം ബൈത്തുല്‍ ഹറാമിനെ സൃഷ്ടിക്കലായിരുന്നു എന്നും പ്രസിദ്ധ പ്രളയകാലത്ത് റുക്‌നിനെ അബൂ ഖുബൈസ് പര്‍വ്വതത്തില്‍ സൂക്ഷിച്ചുവെന്നും വിശദമാക്കുന്നുണ്ട്. വഹബ ബ്‌നു മുനബഹില്‍ നിന്ന് ഇബ്‌നു മുന്‍ദിറും ഖതാദയില്‍ നിന്ന് മഅ്മറും ഉദ്ദരിക്കുന്ന അബ്ദുറസാഖ് എന്നവര്‍ കൊണ്ട വരുന്ന വിവരണം, കഅ്ബയെ ആദം(അ) മിന് പരിചയപ്പെടുത്തുന്ന, കുറച്ചുകൂടി വ്യക്തത ലഭിക്കുന്ന വിവരണമാകുന്നുണ്ട്. മഹാന്‍ പറയുന്നു: ആദം(അ) മിനെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കിയപ്പോള്‍ ആദ്യം വന്ന് പതിച്ചത് ഇന്ത്യയിലായിരുന്നു. അന്ന് ആകാശം മുട്ടുന്ന നീളത്തിലാണ് ആദം(അ) ഉണ്ടായിരുന്നുത്. ആകാശത്തിലെ മലക്കുകളുടെ പ്രാര്‍ത്ഥനകളും ദിക്‌റുകളും കേള്‍ക്കുമായിരുന്നു. പിന്നീട് അറുപത് മുഴത്തിലേക്ക് ആദ(അ)മിനെ അല്ലാഹു ചുരുക്കിയപ്പോള്‍ മലക്കുകളുടെ ശംബ്ദം കേള്‍ക്കാതെ ആയതിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ഭൂമിയിലേക്ക് ഇറക്കിയിട്ടുള്ള മക്കയിലുള്ള ഭവനത്തെ കുറിച്ച് വിവരം നല്‍കുകയും വാനലോകത്ത് അല്ലാഹുവിനെ ആരാധിക്കുന്നതിന്റെ ഭാഗമായി അര്‍ശിനെ ചുറ്റുന്ന പോലെ ഈ ‘വനത്തെയും ചുറ്റുകയും ഇതിന്റെ അടുക്കല്‍ നിസ്‌കരിക്കുകയും ചെയ്യാമെന്ന് അല്ലാഹു അറിയിപ്പ് നല്‍കി. തുടര്‍ന്ന് കഅ്ബയുടെ സ്ഥലത്ത് ആദം (അ) എത്തിച്ചേരുന്നത് വരെയുള്ള ദീര്‍ഘമായ വിവരണം അബ്ദുറസാഖ്(റ) കൊണ്ട് വരുന്നുണ്ട്(അഖ്ബാറു മക്ക: 6/1, സുബുല്‍ ഹുദ: 166/1). സ്വഹീഹായ ചില വിവരണങ്ങളില്‍ കഅ്ബം പണിതത് ഇബ്രാഹീം (അ) ആണെന്നും ബൈത്തുല്‍ മുഖദ്ദിസ് പണിതത് സുലൈമാന്‍ നബി(അ) ആണെന്നും ഉണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ ദാവൂദ് നബി(അ) ബൈത്തുല്‍ മുഖദ്ദസിന്റെ നിര്‍മാണം തുടങ്ങുകയും സുലൈമാന്‍ നബി(അ) പൂര്‍ത്തിയാക്കുകയും ചെയ്തു എന്നും വന്നിട്ടുണ്ട്. എന്നാല്‍ ഈ വിവരണങ്ങളൊന്നും മുമ്പ് ഉദ്ദരിച്ചതിനോട് എതിരാവുന്നില്ലന്ന് ന്യായയുക്തമായ തെളിവുകളാല്‍ പണ്ഡിതന്മാര്‍ സമര്‍ത്തിച്ചിരിക്കുന്നു(സുബുലുല്‍ ഹുദ:167/1). കഅ്ബയുടെയും ബൈത്തുല്‍ മുഖദ്ദസിന്റെയും സൃഷ്ടിപ്പിന്റെ ഇടയില്‍ നാല്‍പത്ത് വര്‍ഷത്തെ ഇടയുണ്ടെന്ന തിരനബി(സ്വ)യുടെ മറുപടിയെ ഇബ്‌നു ജൗസി നിരൂപണ വിധേയമാക്കി, ആയിരം വര്‍ഷത്തെ ഇടയുണ്ടാവേണ്ടതുണ്ടെന്ന് ചിലര്‍ സമര്‍ത്തിച്ചതിനെ കൊണ്ട് വരുമ്പോഴാണ് കഅ്ബയുടെ നിര്‍മാണം ഇബ്‌റാഹീം നബി(അ)യും ബൈത്തുല്‍ മുഖദ്ദസിന്റെ നിര്‍മാണം സുലൈമാന്‍ നബി(അ) നിര്‍വഹിച്ചതായ ചര്‍ച്ച കൊണ്ട് വരുന്നത്. എന്നാല്‍ ഇബ്‌നു ജൗസി തന്നെ ഇതിന്റെ മറുപടി പറയുന്നത് ഇങ്ങനെയാണ്: കഅ്ബയുടെ അടിത്തറ ആദ്യമായി സ്ഥാപിച്ചു എന്ന നിലക്കാണ് ആദ്യത്തെ ഭവനം കഅ്ബയും ബൈത്തുല്‍ മുഖദ്ദസിന്റെയും കഅ്ബയുടെയും ഇടയില്‍ നാല്‍പത് വര്‍ഷം എന്നും പറയുന്നത്. ഇബ്‌റാഹീം നബി(അ) കഅ്ബയുടെ ആദ്യ നിര്‍മാതാവല്ല, പുനര്‍ നിര്‍മാതാവ് മാത്രമാണ്. ഇമാം ഖുര്‍ത്തുബിയും നേരത്തെ പറഞ്ഞ സംശയത്തിന് മറുപടിയായി പറയുന്നു: ഇബ്‌റാഹീം നബി(അ)മും സുലൈമാന്‍ നബി(അ)മും കഅ്ബയുടെയും ബൈത്തുല്‍ മുഖദ്ദസിന്റെയും ആദ്യ നിര്‍മാതക്കല്‍ അല്ല. അവര്‍ രണ്ട് പേരും നേരത്തേ ഉണ്ടായിരുന്ന അടിത്തറയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയവര്‍ മാത്രമാണ്(സുബുല്‍ ഹുദ: 167/1).ചുരുക്കത്തില്‍ തിരുന(സ്വ) യുടെ ജന്മത്തിന് അല്ലാഹു തെരഞ്ഞെടുത്ത പരിശുദ്ധ മക്കയിലാണ് മനുഷ്യര്‍ക്ക് ആരാധിക്കാനായി ഭൂമിലോകത്ത് ആദ്യ ഭവനം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. കഅ്ബ എക്കാലത്തും പവിത്രവും പാവനവുമായി സംരക്ഷിച്ചു പോന്ന ഭവനവുമാണ്. അജ്ഞാത കാലഘട്ടത്തില്‍ പോലും കഅ്ബക്കുള്ള പവിത്രതയും ശ്രേഷ്ഠതയും വകവെച്ചുകൊടുക്കാനും കാത്തുസൂക്ഷിക്കാനും സന്നദ്ധത കാണിച്ചിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.

Other Post