അബ്ദുല്ല(റ)-ആമിന(റ) ദാമ്പത്യം ആശ്ചര്യകരമായ സംഗമം
തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത് അബ്ദുല്ല-ആമിന ദമ്പതികളിലൂടെയാണെന്നത് യാദൃച്ഛികമല്ല. അല്ലാഹുവിന്റെ തീരുമാനം നേരത്തെ ഉണ്ടെന്നതിനു പുറമെ ആ ദമ്പതികള്‍ സംഗമിക്കാനുള്ള സാഹചര്യങ്ങളും അതിലേക്ക് അനിവാര്യമായി എത്തിക്കുന്ന പ്രേരണകളും പല വേദപണ്ഡിതരുടെ നിര്‍ദേശങ്ങളുമെല്ലാം ഉണ്ടായിരുന്നുവെന്നത് മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു പ്രത്യേകമായി നല്‍കിയിരുന്ന പരിഗണനയുടെ തെളിവാണ്. ത്വബ്‌റാനിയും ഹാക്കിമും അബൂനുഐമും അബ്ബാസ്(റ)വില്‍നിന്നും ഉദ്ദരിക്കുന്ന വിവരണത്തില്‍ മഹാന്‍ പറയുന്നു: പിതാവ് അബ്ദുല്‍മുത്വലിബ് യമനിലേക്കുള്ള ഒരു യാത്രാവേള, ഒരു ജൂതപണ്ഡിതന്റെ അടുക്കല്‍ ഇറങ്ങി. അബ്ദുല്‍മുത്വലിബിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്രെ: നിങ്ങള്‍ ആരാണ്? ഖുറൈശിയാണെന്ന് മറുപടിപറഞ്ഞപ്പോള്‍ ഖുറൈശികളില്‍ നിന്നും ഏതു ഗോത്രമാണെന്ന് അദ്ദേഹം ആരാഞ്ഞു. ബനൂ ഹാശിം എന്ന് മറുപടിപറഞ്ഞപ്പോള്‍ അങ്ങയുടെ ശരീരം പരിശോധിക്കാന്‍ അനുവദിക്കുമോ എന്നായി. അബ്ദുല്‍മുത്വലിബ് പറഞ്ഞത്രെ: എന്റെ നഗ്‌നതയല്ലാത്ത ഇടങ്ങള്‍ നിങ്ങള്‍ക്കു കാണാം. വേദ പണ്ഡിതന്‍ പറഞ്ഞത്രെ: നിങ്ങളുടെ ഒരു കൈയ്യില്‍ രാജാധികാരവും മറുകൈയ്യില്‍ നുബുവ്വത്തും കാണുന്നതായി ഞാന്‍ സാക്ഷ്യംവഹിക്കുന്നു. ആ നുബുവ്വത്ത് ബനൂസുഹ്‌റത്തിലാണ് നമ്മള്‍ എത്തിക്കുന്നത്, എങ്കിലും നിങ്ങള്‍ക്ക് ഭാര്യമാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇെല്ലന്ന് അറിയിച്ചു. നാട്ടില്‍ തിരിച്ചെത്തിയാല്‍ അവരില്‍നിന്ന് അദ്ദേഹത്തോട് വിവാഹം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ മഹാന്‍ ആ ഗോത്രത്തില്‍നിന്ന് ഹാലത്ത ബിന്‍ത് ഉഹൈബിനെ വിവാഹം കഴിക്കുകയും മകന്‍ അബ്ദുല്ലക്ക് ആമിന ബിന്‍ത് വഹബിനെ വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ആ ദാമ്പത്യവല്ലരിയിലാണ് തിരുജന്മമുണ്ടായത്. അതുകൊണ്ടുതന്നെ ഖുറൈശികള്‍ ഈ വിവാഹത്തെ വിലയിരുത്തി പറയാറുണ്ടായിരുന്നുവത്രെ- അബ്ദുല്ല പിതാവിനെ ജയിച്ചു.(സുബുലുല്‍ ഹുദ: 389/1) ജ്യോത്സ്യയായ സൗദ ബിന്‍ത് സുഹ്‌റ, ബനൂ സുഹ്‌റ ഗോത്രക്കാരോട് നിങ്ങളില്‍നിന്നും മുന്നറിയിപ്പുകാരന്‍ ജനിക്കാനുണ്ട്, നിങ്ങളിലെ സ്ത്രീകള്‍ എന്നിലേക്ക് വെളിപ്പെടുകയാണെങ്കില്‍ ആ സ്ത്രീ ആരാണെന്നു പറഞ്ഞുതരാമെന്ന് പറയാറുണ്ടായിരുന്നു. ഓരോ സ്ത്രീകളും അതിനെഹറഹുടര്‍ന്ന് സൗദയെ കൊള്ളെ ചെന്നപ്പോള്‍ അവര്‍ ഓരോ സ്ത്രീയിലും വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചനംനടത്തുകയും അവസാനം ആമിനാബീബി(റ) വെളിപ്പെട്ടപ്പോള്‍ ഇവളില്‍നിന്നാണ് ആ മുന്നറിയിപ്പുകാരന്‍ വരാനുള്ളതെന്ന് പ്രവചനം നടത്തുകയും ചെയ്തുവെന്ന സംഭവം സുബൈറുബ്‌നുല്‍ ബക്കാര്‍ ഉദ്ദരിക്കുന്നുണ്ട്. വിവാഹത്തിന്റെ മുമ്പ് തിരുപ്രകാശം അബ്ദുല്ലയുടെ മുഖത്ത് പ്രകടമായിരുന്നതും അതിനാല്‍ അവര്‍ണനീയ്യ സൗന്ദര്യം അബ്ദുല്ലക്കുണ്ടായിരുന്നതും ചരിത്രമാണ്. മാത്രമല്ല, അക്കാലങ്ങളിലെ സ്ത്രീകള്‍ അബ്ദുല്ലയില്‍ പ്രത്യേകമായി പ്രകടമാകുന്ന സൗന്ദര്യത്തില്‍ ആകൃഷ്ടരാവുകയും അദ്ദേഹത്തെ കിട്ടാന്‍ കൊതിക്കുകയും ചെയ്തിരുന്നുവെന്നും ചരിത്രത്തിലുണ്ട്. ചില സഹോദരിമാര്‍ അതിയായ മോഹത്തോടെ അബ്ദുല്ലയോട് താല്‍പര്യം നേരിട്ടറിയിച്ച സംഭവമുണ്ടായത് ഇമാം ബൈഹഖി ഉദ്ദരിക്കുന്നുണ്ട്. (സുബുലുല്‍ഹുദ: 391/1) അബ്ദുല്ലയെ വിവാഹംചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച സഹോദരിമാരില്‍ ഒരാളാണ് ബനൂഅസദ് ഗോത്രത്തിലെ ഒരു സ്ത്രീ. പിതാവ് അബ്ദുല്‍മുത്വലിബിന്റെ കൂടെ അബ്ദുല്ല ഈ സ്ത്രീയുടെ അടുക്കലൂടെ കടന്നുപോകാന്‍ സാഹചര്യമുണ്ടായി. പിന്നാലെ വന്ന് ആ സ്ത്രീ അബ്ദുല്ലയോട് പ്രലോഭനങ്ങളോടെ വിവാഹത്തിനാവശ്യപ്പെട്ടെങ്കിലും പിതാവിന്റെ കൂടെയുള്ള യാത്രയിലായതിനാല്‍ ഞാന്‍ ഇപ്പോള്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞതിനാല്‍ ആ സ്ത്രീക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ വഹബുബ്‌നു അബ്ദിമനാഫിന്റെ മകള്‍ ആമിനയെ അബ്ദുല്ലക്ക് വിവാഹം ചെയ്തുകൊടുക്കുന്നതുമായി അബ്ദുല്‍മുത്വലിബ് വഹബിനോട് സംസാരിക്കുകയും ആ ആലോചന നടക്കുകയും ചെയ്തതില്‍പിന്നെ വഴിമധ്യേ ബനൂ അസദിലെ ആ സ്ത്രീയെ കണ്ടുമുട്ടാന്‍ ഇടവന്നു. പക്ഷേ, അവഗണയോടെ തിരിഞ്ഞുനടന്ന ആ സ്ത്രീയോട് അബ്ദുല്ല കാരണമാരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത്രെ, നേരത്തേ നിങ്ങളെ ഞാന്‍ കണ്ടപ്പോള്‍ നിങ്ങളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ആ പ്രകാശം ഇപ്പോള്‍ കാണുന്നില്ല. (ബൈഹഖി) ആമിനാ ബീബി(റ)യെ വിവാഹം ചെയ്ത് അവര്‍ വീട്ടില്‍ കൂടിയതോടെ തിരുപ്രകാശം ആമിനാ ബീബി(റ)യുടെ ഗര്‍ഭപാത്രത്തിലേക്ക് മാറിയിരുന്നു. അതോടെ അബ്ദുല്ലയുടെ മുഖത്തുണ്ടായിരുന്ന പ്രത്യേകമായ ആ വെളിച്ചവും സൗന്ദര്യവും മായുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുല്ലയോട് തന്നെ സ്വീകരിക്കുമോ എന്ന് ആരാഞ്ഞ ആ സ്ത്രീയുടെ പേര് ഫാത്ത്വിമ ബിന്‍ത് മുറുല്‍ ഖസ്അമിയ്യയാണെന്ന് ഇബ്‌നു അസാകീറിന്റെയും അബൂ നുഐമിന്റെയും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ എന്നോട് ബന്ധപ്പെടാന്‍ തെയ്യാറാണെങ്കില്‍ ഞാന്‍ നൂറ് ഒട്ടകം തരാമെന്ന് ആ സ്ത്രീ വാഗ്ദാനംചെയ്തിരുന്നുവത്രെ. നിഷിദ്ധമായതു ഞാന്‍ ചെയ്യില്ലെന്ന് വിവരിക്കുന്ന ഒരു കവിതയിലൂടെ അബ്ദുല്ല മറുപടി നല്‍കിയെന്നതും അബൂ നുഐമിന്റെയും ഇബ്‌നു അസാകീറിന്റെയും റിപ്പോര്‍ട്ടിലുണ്ട്. അബ്ദുല്ലയോട് അത്രയുംവലിയ സമ്മാനം നല്‍കിയെങ്കിലും ബന്ധപ്പെടാന്‍ മോഹം പ്രകടിപ്പിക്കാന്‍ കാരണം ആ സ്ത്രീ ഒരു ജ്യോത്സ്യയായിരുന്നുവെന്നും അബ്ദുല്ലയുടെ മുഖത്ത് കാണുന്ന ആ പ്രകാശത്തെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. (സുബുലുല്‍ഹുദ: 392/1). പിന്നെയാണ് പിതാവിനോടൊപ്പം ആമിന ബീബിയെ വിവാഹംചെയ്യാന്‍ പോകുന്നത്. മൂന്നു ദിവസം അവിടെ താമസിച്ച ശേഷമാണ് നേരത്തെ പറഞ്ഞ സ്ത്രീയുടെ അടുക്കലൂടെ മടങ്ങിവരുന്നത്. ചുരുക്കത്തില്‍, തിരുനബി(സ്വ)യുടെ ജനനത്തിനു കാരണക്കാരായ മാതാപിതാക്കളുടെ സംഗമത്തിനു പല പ്രത്യേകതകളും പ്രേരണകളുമുണ്ടായിരുന്നു. അവര്‍ രണ്ടുപേര്‍ തന്നെ ആ ജനനത്തിനു കാരണക്കാരാകണമെന്ന അല്ലാഹുവിന്റെ തീരുമാനം പല വേദപണ്ഡിതര്‍ക്കും ജ്യോത്സ്യന്‍മാര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തില്‍ അബ്ദുല്ലയും ആമിനയുമാണ് ദാമ്പത്യജീവിതം നയിക്കുകയെന്നുവരെ മനസ്സിലാക്കാന്‍ ചില പ്രഗത്ഭരായ അക്കാലത്തെ ജ്ഞാനികള്‍ക്ക് തിരിച്ചറിവുണ്ടായിരുന്നു. അല്ലാഹുവിന്റെ ആ തീരുമാനപ്രകാരം അബ്ദുല്ലയിലൂടെ ആമിന ബീബിയിലേക്ക് ആ തിരുപ്രകാശം കൈമാറപ്പെടുകയും ആ തിരുപ്പിറവി ഉണ്ടാവുകയുംചെയ്തു.പി. മുഹമ്മദ് റഹ്മാനി മഞ്ചേരി അബ്ദുല്ല(റ)-ആമിന(റ) ദാമ്പത്യം ആശ്ചര്യകരമായ സംഗമം തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത് അബ്ദുല്ല-ആമിന ദമ്പതികളിലൂടെയാണെന്നത് യാദൃച്ഛികമല്ല. അല്ലാഹുവിന്റെ തീരുമാനം നേരത്തെ ഉണ്ടെന്നതിനു പുറമെ ആ ദമ്പതികള്‍ സംഗമിക്കാനുള്ള സാഹചര്യങ്ങളും അതിലേക്ക് അനിവാര്യമായി എത്തിക്കുന്ന പ്രേരണകളും പല വേദപണ്ഡിതരുടെ നിര്‍ദേശങ്ങളുമെല്ലാം ഉണ്ടായിരുന്നുവെന്നത് മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു പ്രത്യേകമായി നല്‍കിയിരുന്ന പരിഗണനയുടെ തെളിവാണ്. ത്വബ്‌റാനിയും ഹാക്കിമും അബൂനുഐമും അബ്ബാസ്(റ)വില്‍നിന്നും ഉദ്ദരിക്കുന്ന വിവരണത്തില്‍ മഹാന്‍ പറയുന്നു: പിതാവ് അബ്ദുല്‍മുത്വലിബ് യമനിലേക്കുള്ള ഒരു യാത്രാവേള, ഒരു ജൂതപണ്ഡിതന്റെ അടുക്കല്‍ ഇറങ്ങി. അബ്ദുല്‍മുത്വലിബിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്രെ: നിങ്ങള്‍ ആരാണ്? ഖുറൈശിയാണെന്ന് മറുപടിപറഞ്ഞപ്പോള്‍ ഖുറൈശികളില്‍ നിന്നും ഏതു ഗോത്രമാണെന്ന് അദ്ദേഹം ആരാഞ്ഞു. ബനൂ ഹാശിം എന്ന് മറുപടിപറഞ്ഞപ്പോള്‍ അങ്ങയുടെ ശരീരം പരിശോധിക്കാന്‍ അനുവദിക്കുമോ എന്നായി. അബ്ദുല്‍മുത്വലിബ് പറഞ്ഞത്രെ: എന്റെ നഗ്‌നതയല്ലാത്ത ഇടങ്ങള്‍ നിങ്ങള്‍ക്കു കാണാം. വേദ പണ്ഡിതന്‍ പറഞ്ഞത്രെ: നിങ്ങളുടെ ഒരു കൈയ്യില്‍ രാജാധികാരവും മറുകൈയ്യില്‍ നുബുവ്വത്തും കാണുന്നതായി ഞാന്‍ സാക്ഷ്യംവഹിക്കുന്നു. ആ നുബുവ്വത്ത് ബനൂസുഹ്‌റത്തിലാണ് നമ്മള്‍ എത്തിക്കുന്നത്, എങ്കിലും നിങ്ങള്‍ക്ക് ഭാര്യമാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇെല്ലന്ന് അറിയിച്ചു. നാട്ടില്‍ തിരിച്ചെത്തിയാല്‍ അവരില്‍നിന്ന് അദ്ദേഹത്തോട് വിവാഹം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ മഹാന്‍ ആ ഗോത്രത്തില്‍നിന്ന് ഹാലത്ത ബിന്‍ത് ഉഹൈബിനെ വിവാഹം കഴിക്കുകയും മകന്‍ അബ്ദുല്ലക്ക് ആമിന ബിന്‍ത് വഹബിനെ വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ആ ദാമ്പത്യവല്ലരിയിലാണ് തിരുജന്മമുണ്ടായത്. അതുകൊണ്ടുതന്നെ ഖുറൈശികള്‍ ഈ വിവാഹത്തെ വിലയിരുത്തി പറയാറുണ്ടായിരുന്നുവത്രെ- അബ്ദുല്ല പിതാവിനെ ജയിച്ചു.(സുബുലുല്‍ ഹുദ: 389/1) ജ്യോത്സ്യയായ സൗദ ബിന്‍ത് സുഹ്‌റ, ബനൂ സുഹ്‌റ ഗോത്രക്കാരോട് നിങ്ങളില്‍നിന്നും മുന്നറിയിപ്പുകാരന്‍ ജനിക്കാനുണ്ട്, നിങ്ങളിലെ സ്ത്രീകള്‍ എന്നിലേക്ക് വെളിപ്പെടുകയാണെങ്കില്‍ ആ സ്ത്രീ ആരാണെന്നു പറഞ്ഞുതരാമെന്ന് പറയാറുണ്ടായിരുന്നു. ഓരോ സ്ത്രീകളും അതിനെഹറഹുടര്‍ന്ന് സൗദയെ കൊള്ളെ ചെന്നപ്പോള്‍ അവര്‍ ഓരോ സ്ത്രീയിലും വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചനംനടത്തുകയും അവസാനം ആമിനാബീബി(റ) വെളിപ്പെട്ടപ്പോള്‍ ഇവളില്‍നിന്നാണ് ആ മുന്നറിയിപ്പുകാരന്‍ വരാനുള്ളതെന്ന് പ്രവചനം നടത്തുകയും ചെയ്തുവെന്ന സംഭവം സുബൈറുബ്‌നുല്‍ ബക്കാര്‍ ഉദ്ദരിക്കുന്നുണ്ട്. വിവാഹത്തിന്റെ മുമ്പ് തിരുപ്രകാശം അബ്ദുല്ലയുടെ മുഖത്ത് പ്രകടമായിരുന്നതും അതിനാല്‍ അവര്‍ണനീയ്യ സൗന്ദര്യം അബ്ദുല്ലക്കുണ്ടായിരുന്നതും ചരിത്രമാണ്. മാത്രമല്ല, അക്കാലങ്ങളിലെ സ്ത്രീകള്‍ അബ്ദുല്ലയില്‍ പ്രത്യേകമായി പ്രകടമാകുന്ന സൗന്ദര്യത്തില്‍ ആകൃഷ്ടരാവുകയും അദ്ദേഹത്തെ കിട്ടാന്‍ കൊതിക്കുകയും ചെയ്തിരുന്നുവെന്നും ചരിത്രത്തിലുണ്ട്. ചില സഹോദരിമാര്‍ അതിയായ മോഹത്തോടെ അബ്ദുല്ലയോട് താല്‍പര്യം നേരിട്ടറിയിച്ച സംഭവമുണ്ടായത് ഇമാം ബൈഹഖി ഉദ്ദരിക്കുന്നുണ്ട്. (സുബുലുല്‍ഹുദ: 391/1) അബ്ദുല്ലയെ വിവാഹംചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച സഹോദരിമാരില്‍ ഒരാളാണ് ബനൂഅസദ് ഗോത്രത്തിലെ ഒരു സ്ത്രീ. പിതാവ് അബ്ദുല്‍മുത്വലിബിന്റെ കൂടെ അബ്ദുല്ല ഈ സ്ത്രീയുടെ അടുക്കലൂടെ കടന്നുപോകാന്‍ സാഹചര്യമുണ്ടായി. പിന്നാലെ വന്ന് ആ സ്ത്രീ അബ്ദുല്ലയോട് പ്രലോഭനങ്ങളോടെ വിവാഹത്തിനാവശ്യപ്പെട്ടെങ്കിലും പിതാവിന്റെ കൂടെയുള്ള യാത്രയിലായതിനാല്‍ ഞാന്‍ ഇപ്പോള്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞതിനാല്‍ ആ സ്ത്രീക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ വഹബുബ്‌നു അബ്ദിമനാഫിന്റെ മകള്‍ ആമിനയെ അബ്ദുല്ലക്ക് വിവാഹം ചെയ്തുകൊടുക്കുന്നതുമായി അബ്ദുല്‍മുത്വലിബ് വഹബിനോട് സംസാരിക്കുകയും ആ ആലോചന നടക്കുകയും ചെയ്തതില്‍പിന്നെ വഴിമധ്യേ ബനൂ അസദിലെ ആ സ്ത്രീയെ കണ്ടുമുട്ടാന്‍ ഇടവന്നു. പക്ഷേ, അവഗണയോടെ തിരിഞ്ഞുനടന്ന ആ സ്ത്രീയോട് അബ്ദുല്ല കാരണമാരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത്രെ, നേരത്തേ നിങ്ങളെ ഞാന്‍ കണ്ടപ്പോള്‍ നിങ്ങളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ആ പ്രകാശം ഇപ്പോള്‍ കാണുന്നില്ല. (ബൈഹഖി) ആമിനാ ബീബി(റ)യെ വിവാഹം ചെയ്ത് അവര്‍ വീട്ടില്‍ കൂടിയതോടെ തിരുപ്രകാശം ആമിനാ ബീബി(റ)യുടെ ഗര്‍ഭപാത്രത്തിലേക്ക് മാറിയിരുന്നു. അതോടെ അബ്ദുല്ലയുടെ മുഖത്തുണ്ടായിരുന്ന പ്രത്യേകമായ ആ വെളിച്ചവും സൗന്ദര്യവും മായുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുല്ലയോട് തന്നെ സ്വീകരിക്കുമോ എന്ന് ആരാഞ്ഞ ആ സ്ത്രീയുടെ പേര് ഫാത്ത്വിമ ബിന്‍ത് മുറുല്‍ ഖസ്അമിയ്യയാണെന്ന് ഇബ്‌നു അസാകീറിന്റെയും അബൂ നുഐമിന്റെയും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ എന്നോട് ബന്ധപ്പെടാന്‍ തെയ്യാറാണെങ്കില്‍ ഞാന്‍ നൂറ് ഒട്ടകം തരാമെന്ന് ആ സ്ത്രീ വാഗ്ദാനംചെയ്തിരുന്നുവത്രെ. നിഷിദ്ധമായതു ഞാന്‍ ചെയ്യില്ലെന്ന് വിവരിക്കുന്ന ഒരു കവിതയിലൂടെ അബ്ദുല്ല മറുപടി നല്‍കിയെന്നതും അബൂ നുഐമിന്റെയും ഇബ്‌നു അസാകീറിന്റെയും റിപ്പോര്‍ട്ടിലുണ്ട്. അബ്ദുല്ലയോട് അത്രയുംവലിയ സമ്മാനം നല്‍കിയെങ്കിലും ബന്ധപ്പെടാന്‍ മോഹം പ്രകടിപ്പിക്കാന്‍ കാരണം ആ സ്ത്രീ ഒരു ജ്യോത്സ്യയായിരുന്നുവെന്നും അബ്ദുല്ലയുടെ മുഖത്ത് കാണുന്ന ആ പ്രകാശത്തെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. (സുബുലുല്‍ഹുദ: 392/1). പിന്നെയാണ് പിതാവിനോടൊപ്പം ആമിന ബീബിയെ വിവാഹംചെയ്യാന്‍ പോകുന്നത്. മൂന്നു ദിവസം അവിടെ താമസിച്ച ശേഷമാണ് നേരത്തെ പറഞ്ഞ സ്ത്രീയുടെ അടുക്കലൂടെ മടങ്ങിവരുന്നത്. ചുരുക്കത്തില്‍, തിരുനബി(സ്വ)യുടെ ജനനത്തിനു കാരണക്കാരായ മാതാപിതാക്കളുടെ സംഗമത്തിനു പല പ്രത്യേകതകളും പ്രേരണകളുമുണ്ടായിരുന്നു. അവര്‍ രണ്ടുപേര്‍ തന്നെ ആ ജനനത്തിനു കാരണക്കാരാകണമെന്ന അല്ലാഹുവിന്റെ തീരുമാനം പല വേദപണ്ഡിതര്‍ക്കും ജ്യോത്സ്യന്‍മാര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തില്‍ അബ്ദുല്ലയും ആമിനയുമാണ് ദാമ്പത്യജീവിതം നയിക്കുകയെന്നുവരെ മനസ്സിലാക്കാന്‍ ചില പ്രഗത്ഭരായ അക്കാലത്തെ ജ്ഞാനികള്‍ക്ക് തിരിച്ചറിവുണ്ടായിരുന്നു. അല്ലാഹുവിന്റെ ആ തീരുമാനപ്രകാരം അബ്ദുല്ലയിലൂടെ ആമിന ബീബിയിലേക്ക് ആ തിരുപ്രകാശം കൈമാറപ്പെടുകയും ആ തിരുപ്പിറവി ഉണ്ടാവുകയുംചെയ്തു.