ത്യാഗം ചെയ്തുനേടിയ സ്‌നേഹപ്രപഞ്ചം
അധ്വാനിച്ച് കിട്ടിയെങ്കിലേ അതിന്റെ യഥാര്‍ത്ഥ രുചിയറിയൂ എന്ന് പറയാറുണ്ട്. സ്വുഹൈബ് ബിന്‍ സിനാന്‍ റൂമി (റ) ജന്മനാ അറബിയായിരുന്നെങ്കിലും അടിമത്തത്തിന്റെ കാല്‍ച്ചങ്ങലകളും ഒളിച്ചോട്ടങ്ങളുടെ കയ്‌പേറിയ അനു‘വങ്ങളും സഹിച്ച ബാല്യമായിരുന്നു. റോമില്‍ എത്തിപ്പെട്ട അദ്ദേഹം മക്കയില്‍ സത്യദൂതന്‍ ആഗതമാവനടുത്തിട്ടുണ്ടെന്ന വാര്‍ത്ത പുരോഹിതന്മാരില്‍നിന്ന് കേട്ടറിഞ്ഞ പശ്ചാതലത്തിലാണ് ത്യാഗനിര്‍ഭരമായ യാത്രക്കൊടുവില്‍ മക്കയിലെത്തിപ്പെടുന്നത്. അമ്മാറുബിന്‍ യാസിറിന്റെ കൂടെ ദാറുല്‍ അര്‍ഖമില്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സ്വുഹൈബുമുണ്ടായിരുന്നു. ആദ്യകാലക്കാരായ പ്രമുഖ സ്വഹാബിമാരെപ്പോലെ ഖുറൈശികളുടെ ക്രൂരപീഡനങ്ങളേറ്റുവാങ്ങിയാണ് പുണ്യനബിയോടുള്ള സഹവാസം അവര്‍ തുടര്‍ന്നത്. അതുകൊണ്ടുതന്നെ എന്തെന്ത് ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നാലും പുണ്യനബിയെ കണ്ടും കേട്ടുമിരിക്കുന്നതില്‍ വിട്ടുവീഴ്ചചെയ്യല്‍ അവര്‍ക്ക് അചിന്തനീയമായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ നബി(സ്വ)യെയും അബൂബക്ര്‍ (റ)വിനേയും അനുഗമിക്കാന്‍ കൊതിച്ച് യാത്ര വൈകിപ്പിച്ചവരായിരുന്നു സ്വുഹൈബ് (റ). പക്ഷേ,നിന്ന് തിരിയാന്‍ പറ്റാത്തവിധം ശത്രുക്കള്‍ നിരീക്ഷകരെ നിയമിച്ചിരുന്നതിനാല്‍ നബി(സ്വ)യും അബൂബക്ര്‍ (റ) വും പോയിക്കഴിഞ്ഞും അദ്ദേഹം ശക്തമായ നിരീക്ഷണവലയത്തില്‍ തുടര്‍ന്നു. കച്ചവടത്തിലൂടെ ധാരാളം സമ്പത്തിനുടമയായിത്തീര്‍ന്നിരുന്ന അദ്ദേഹത്തെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ശത്രുക്കള്‍. അവരുടെ കണ്ണുവെട്ടിച്ച് ഒരു രാത്രി ഇരുളിലെന്റെ മറവില്‍ അതീവരഹസ്യമായി സ്വുഹൈബും തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. പക്ഷെ, വഴിയില്‍ ശത്രുക്കള്‍ സ്വുഹൈബിനെ തടഞ്ഞു. ഉടനെ തന്റെ ആവനാഴിയിലെ അമ്പ് പുറത്തെടുത്ത് സ്വുഹൈബ് ഗര്‍ജ്ജിച്ചു: ‘’ഓ ഖുറൈശി സമൂഹമേ! ഞാന്‍ നിങ്ങളിലെ മികച്ച അമ്പയ്ത്ത്കാരനാണെന്ന് നിക്കള്‍ക്കറിയാമല്ലോ. എന്റെ കരങ്ങളിലുള്ള അവസാന അമ്പും എയ്യുന്നത് വരെ ഞാന്‍ പൊരുതും. എന്റെ കയ്യിലുള്ള വാള്‍ കൊണ്ട് മരണം വരെ ഞാന്‍ പോരാടും”. ഖുറൈശികള്‍ പറഞ്ഞു: “ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിസ്സാരനുമായി വന്ന നീ ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചത് ഇവിടെ നിന്നാണ്. ഇപ്പോള്‍ ആ ധനവുമായി കടന്നുകളയാനാണോ നിന്റെ ഭാവം? അല്ലാഹുവാണെ, അതിനൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല”. “എന്റെ സമ്പത്താണോ നിങ്ങള്‍ക്ക് പ്രശ്‌നം? അത് നല്‍കിയാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ”? സ്വുഹൈബ് അവരോട് കേണപേക്ഷിക്കുകയുണ്ടായി. “അതെ, നിന്റെ ഇഷ്ടം തെരഞ്ഞെടുക്കാം, അവര്‍ മറുപടിപറഞ്ഞു. മക്കയില്‍ ഒളിപ്പിച്ച് വെച്ച തന്റെ സമ്പത്തിന്റെ സ്ഥലം അറിയിച്ച് കൊണ്ട് സ്വുഹൈബ് മദീനയിലേക്ക് പുറപ്പെട്ടു. മദീനയില്‍ വെച്ച് സ്വുഹൈബിനെ കണ്ട പ്രവാചകര്‍ പറയുകയുണ്ടായി: “അബൂ യഹ്‌യ, നിങ്ങളുടെ കച്ചവടം ലാഭം കൊയ്തിരിക്കുന്നു”. “ചിലയാളുകളുണ്ട്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സ്വന്തത്തെത്തന്നെ വില്‍ക്കും. തന്റെ അടിമകളോട് അല്ലാഹു അങ്ങേയറ്റം ദയാവായ്പുള്ളവനത്രേ” എന്ന് ആ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ അവതരിച്ചു. മുസ്‌ലിംകളുടെ ബദ്ധവൈരിയായിരുന്ന അബൂസുഫ്‌യാന്‍ ഹുദൈബിയാ സന്ധിക്കുശേഷം മദീന സന്ദര്‍ശിക്കാന്‍ വന്നു. ഖുറൈശികളുടെ ക്രൂരപീഡനങ്ങള്‍ക്കിരയായിരുന്ന ബിലാല്‍(റ), സ്വുഹൈബ്(റ), സല്‍മാന്‍(റ) എന്നിവരുടെ മുമ്പില്‍ കൂടി അബൂസുഫ്‌യാന്‍ നടന്നുപോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ പഴയകാല മര്‍ദ്ദനങ്ങള്‍ ഓര്‍മ്മ വന്ന അവര്‍ പറഞ്ഞു: ‘’അല്ലാഹുവിന്റെ ശത്രുവായ ഇയാള്‍ ഇനിയും വാളിന്നിരയായിട്ടില്ലേ?’’ സമീപത്തുണ്ടായിരുന്ന അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഇത് കേട്ട് ക്ഷോ‘ിതനായി. ”ഖുറൈശികളില്‍ തലമുതിര്‍ന്നവരും നേതാവുമായിട്ടുള്ള ഒരാളോടാണോ നിങ്ങളിങ്ങനെ പറയുന്നത്? വിഷയം നബി (സ്വ) യുടെ അടുത്തെത്തി അദ്ദേഹം ധരിപ്പിച്ചു. എന്നാല്‍ നബി (സ്വ)യുടെ പ്രതികരണം അബൂബക്ര്‍ (റ) പ്രതീക്ഷിച്ചപോലെയായിരുന്നില്ല. അബൂബക്ര്‍! നിങ്ങള്‍ ആ പാവങ്ങളെ ദേഷ്യം പിടിപ്പിച്ചുവോ? നിങ്ങള്‍ അവരെ ദേഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ റബ്ബിനെയാണ് ദേഷ്യപ്പെടുത്തിയതെന്നോര്‍ക്കണം.’ ഇത് കേട്ടപ്പോള്‍ അബൂബക്ര്‍(റ) ആ മൂന്ന് സഹോദരങ്ങളുടെയും അടുത്തേക്ക് ഓടിച്ചെന്നിട്ട് ചോദിച്ചു: ‘എന്റെ പ്രിയപ്പട്ട സഹോദരങ്ങളേ, ഞാന്‍ നിങ്ങളെ വിഷമിപ്പിക്കുന്ന വല്ലതും പറഞ്ഞുവോ? അവര്‍ പറഞ്ഞു: ‘പ്രിയ സഹോദരാ! ഇല്ല. അല്ലാഹു താങ്കള്‍ക്കു പൊറുത്തുതരട്ടെ.’ ഈ സംഭവം നമുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സന്ധികാലത്ത് മദീനയിലെത്തിയ, തന്റെ ‘ാര്യാപിതാവും മക്കയിലെ നേതാവുമായ അബൂസുഫ്‌യാനെ ആക്ഷേപിച്ചതല്ല നബി(സ്വ)ക്ക് മനോവിഷമമുണ്ടാക്കിയത്. മറിച്ച് ദുര്‍ബലരും മര്‍ദിതരുമായ ആ പാവപ്പെട്ടവരെ തന്റെ മറ്റൊരു ‘ാര്യാപിതാവും അടുത്ത സുഹൃത്തുമായ അബൂബക്ര്‍(റ) ആക്ഷേപിച്ചതാണ്. ദുര്‍ബല വിഭാഗങ്ങളോടുള്ള സ്‌നേഹവും അവരുടെ മഹത്വവും സമൂഹത്തെ പഠിപ്പിക്കുകയാണ് നബി (സ്വ) തങ്ങള്‍ ഈ സം‘വത്തില്‍ കൂടി. ഒരു കണ്ണിനു അസുഖം ബാധിച്ച സ്വുഹൈബ് (റ) ഈത്തപ്പഴം തിന്നുന്നതു തിരുമേനി (സ്വ) കണ്ടു. ‘കണ്ണു രോഗിയായിരിക്കേ ഈത്തപ്പഴം തിന്നുകയാണോ?’ അവിടുന്നു ചോദിച്ചു. ഞാന്‍ മറ്റേ ഭാഗം കൊണ്ടാണ് തിന്നുന്നത്, അല്ലാഹുവിന്റെ പ്രവാചകരേ, എന്നു സ്വുഹൈബ് (തമാശക്കു തമാശതന്നെ) മറുപടി പറഞ്ഞപ്പോള്‍ തിരുമേനി പുഞ്ചിരിച്ചു (ഇബ്‌നു മാജ, ഹാകിം).